ലോക്കോ പൈലറ്റുമാർ നിരാഹാര സമരം ആരംഭിച്ചു
text_fieldsപാലക്കാട്: റെയിൽവേ ഡിവിഷനിലെ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്തുക, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാതെ ഗുഡ്സ് െട്രയിനുകൾ ഓടിക്കുന്നവരുടെ ജോലിഭാരം കൂട്ടാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒാൾ ഇന്ത്യ ലോക്കോ പൈലറ്റ് റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പാലക്കാട് ഡിവിഷനൽ കമ്മിറ്റി ഡി.ആർ.എം ഓഫിസിന് മുമ്പിൽ 24 മണിക്കൂർ നിരാഹാരസമരം ആരംഭിച്ചു. അഖിലേന്ത്യ സെക്രട്ടറി ജനറൽ കെ.സി. ജയിംസ് ഉദ്ഘാടനം ചെയ്തു. ബിജേഷ് ലാൽ, രാമചന്ദ്രൻ, അസിസ്റ്റൻറ് ലോക്കോ പൈലറ്റുമാരായ സ്വരാജ്, എം.സി. അഖിൽ എന്നിവരാണ് നിരാഹാര സമരത്തിലുള്ളത്. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ട്രെയിൻ ഗതാഗതം സ്തംഭിപ്പിക്കുന്ന സമരത്തിലേക്ക് കടക്കേണ്ടിവരുമെന്ന് നേതാക്കൾ പറഞ്ഞു.

