തിരൂരങ്ങാടിയിൽ വീണ്ടും ലോക്കപ്പ് മര്‍ദനമെന്ന് പരാതി; പ്ലസ് ടു വിദ്യാര്‍ഥി ആശുപത്രിയിൽ
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ വീണ്ടും ലോക്കപ്പ് മര്‍ദനമെന്ന പരാതി. പ്ലസ് ടു വിദ്യാര്‍ഥിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെന്നിയൂര്‍ കാച്ചടി സ്വദേശിയായ പതിനേഴുകാരനെയാണ് തിരൂരങ്ങാടി സ്റ്റേഷനിൽ മര്‍ദിച്ചതായി പരാതിയുയർന്നത്.
കഴിഞ്ഞദിവസം വെന്നിയൂരിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ വിഡിയോ പകര്‍ത്തിയ, മഫ്ടിയിലുള്ള പൊലീസുകാരനെ മര്‍ദിച്ചെന്നാരോപിച്ചാണ് പാരലൽ കോളജ് വിദ്യാർഥിയെ തിങ്കളാഴ്ച രാവിലെ പത്തോടെ വീട്ടില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച ശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
പിന്നീട് വിദ്യാർഥിയെ പ്രതിയാക്കാതെ പിതാവിനൊപ്പം വിട്ടയക്കുകയായിരുന്നു. വീട്ടിലെത്തി ഭക്ഷണം കഴിച്ചതോടെ ഛർദ്ദിക്കുകയും ക്ഷീണമനുഭവപ്പെടുകയും ചെയ്തതോടെ കോട്ടക്കല്‍ അല്‍ മാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരമാസകലം വേദനയും ഇടുപ്പിന് പരിക്കുമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു.

തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ ഇനി മാധ്യമ പ്രവർത്തകർ പടിക്ക് പുറത്ത്
തിരൂരങ്ങാടി: ജനമൈത്രി സ്റ്റേഷനായ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ മാധ്യമ പ്രവർത്തകർ ഇനി മുതൽ ‘പടിക്ക് പുറത്ത്’. കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയ പ്രതികളെ സ്റ്റേഷനിൽ മർദിച്ചത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിെൻറ ഭാഗമായാണിതെന്നാണ് സൂചന.
വെന്നിയൂരിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച സംഭവത്തെതുടർന്നുണ്ടായ തർക്കത്തിനിടെ മഫ്ടിയിലെത്തി ദൃശ്യം പകർത്തിയ പൊലീസുകാരന് മർദനമേറ്റിരുന്നു. കേസിൽ അറസ്റ്റു ചെയ്ത മൂന്നു പേരെ ക്രൂരമായി മർദിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുശേഷമാണ് സ്റ്റേഷൻ വളപ്പിലെ പുരുഷന്മാരുടെ വിശ്രമമുറിയുടെ ചുമരിൽ ‘പ്രസ് ആൻഡ് മീഡിയ’ എന്ന സ്റ്റിക്കർ പതിച്ചത്.
പരാതിയുണ്ടെങ്കിൽ മാത്രം സ്റ്റേഷനകത്ത് കടന്നാൽ മതിയെന്നും ഇല്ലെങ്കിൽ പുറത്തുനിന്നാൽ മതിയെന്നുമാണ് ചൊവ്വാഴ്ച രാവിലെയെത്തിയ മാധ്യമപ്രവർത്തകനോട് പറഞ്ഞത്. അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിശ്രമമുറിയാണ് അവിടെ ഒരുക്കിയതെന്നാണ് മലപ്പുറം ഡിവൈ.എസ്.പി നല്‍കിയ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
