Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ഹോട്ട്​സ്​പോട്ടുകളിലും ജനം റോഡിൽ; പൊലീസിന്​ തലവേദന

text_fields
bookmark_border
ഹോട്ട്​സ്​പോട്ടുകളിലും ജനം റോഡിൽ; പൊലീസിന്​ തലവേദന
cancel

പാലക്കാട്​: ലോക്​ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സംസ്​ഥാനത്ത്​ മിക്കയിടത്തും ആളുകൾ കൂട്ടത്തോടെ നിരത്തിലി റങ്ങി. എറണാകുളത്തും തിരുവനന്തപുരത്തും പാലക്കാടുമെല്ലാം ഗതാഗതക്കുരുക്കും തിരക്കും രൂക്ഷമായി.

ജനം ഇര​ച്ച െത്തിയതിനെ തുടർന്ന്​ പാലക്കാട്​ നഗരത്തിലേക്കുള്ള മുഴുവൻ റോഡു​കളും അടച്ചു. പാലക്കാട്​ ഹോട്ട്​സ്​പോട്ടായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതൊന്നും വകവെക്കാതെയാണ്​ ജനം നഗരത്തിലേക്കി​റങ്ങിയത്​. ഇതേ തുടർന്നാണ്​ പാലക്കാട്​ നഗരത്തിലേക്കുള്ള എല്ലാ റോഡുകളും അടച്ചത്​.

എറണാകുളം കോർപറേഷൻ പരിധി ഹോട്ട്​സ്​പോട്ടാണ്​. എന്നാൽ ഇതു കാര്യമാക്കാതെയാണ്​ ഇവിടെ ജനങ്ങൾ റോഡിലിറങ്ങിയത്​. ഇടപ്പള്ളി, വൈറ്റില, കടവന്ത്ര, കലൂർ, എം.ജി റോഡ്​ പ്രദേശങ്ങളിൽ കൂടുതൽ തിരക്ക്​ അനുഭവപ്പെട്ടു. കർശന പൊലീസ്​ പരിശോധന നടക്കുന്നു​ണ്ടായിരുന്നെങ്കിലും ഇതൊന്നും കാര്യമായെടുക്കാതെയായിരുന്നു ജനങ്ങൾ നഗരത്തിലേക്കിറങ്ങിയത്​. എറണാകുളം കോർപറേഷനും മുളവുകാട്​ പഞ്ചായത്തുമാണ്​ ഹോട്ട്​സ്​പോട്ടായി ജില്ലയിൽ പ്രഖ്യാപിച്ചത്​.

ഇടുക്കി ജില്ലയിലെ തൊടുപുഴ മേഖലയിൽ രാവിലെ തുറന്ന വ്യാപാര സ്​ഥാപനങ്ങൾ പൊലീസെത്തി അടപ്പിച്ചിരുന്നു. ഹോട്ട്​സ്​പോട്ടുകളിൽ സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ ബാധകമല്ലെന്ന്​ കലക്​ടർ അറിയിക്കുകയും ചെയ്​തു. ​തൊടുപുഴ നഗരസഭ, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസൺവാലി, സേനാപതി പഞ്ചായത്തുകളാണ്​ ഇടുക്കി ജില്ലയിലെ ഹോട്ട്​സ്​പോട്ടുകൾ.
വയനാട്​ ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ തുറന്ന കടകൾ അടപ്പിച്ചു. പനമരത്തെ സ്​റ്റുഡിയോകളും അടപ്പിച്ചു. ഓറഞ്ച്​ ബി സോണിൽ ഉൾപ്പെ​ട്ടതിനാൽ വയനാട്ടിൽ എല്ലാ കച്ചവട സ്​ഥാപനങ്ങളും തുറക്കാമെന്ന്​ ഞായറാഴ്​ച കലക്​ടർ അറിയിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ നിർദേശം ലഭിച്ചി​ട്ടില്ലെന്ന്​ പൊലീസ്​ വ്യകതമാക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsmalayalam newscovid 19lockdown
News Summary - Lockdown Violation In Kerala Hotspot Areas -Kerala news
Next Story