കൊടുവള്ളി: ഞായറാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധന ശക്തമാക്കി പൊലിസ്. കൊടുവള്ളിയിൽ ലോക്ഡൗൺ ലംഘനത്തിന് 11 പേർക്കെതിരെ കേസെടുത്തതായി കൊടുവള്ളി പൊലീസ് അറിയിച്ചു.
സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പൂനൂർ പുഴ കത്തറമ്മൽ നെല്ലിക്കാംകണ്ടി കടവിൽ കുളിക്കുകയായിരുന്ന 10 പേർക്കെതിരെയും അനാവശ്യമായി പുറത്തിറങ്ങിയ മറ്റൊരാൾക്കെതിരെയുമാണ് കേസെടുത്തത്.
ദേശീയപാതയിൽ കൊടുവള്ളി ബസ്സ്റ്റാൻഡിനു സമീപം രാവിലെ മുതൽ കൊടുവള്ളി പൊലീസ് വാഹനപരിശോധന നടത്തി. നഗരസഭ പരിധിയിൽ പട്രോളിങ് ശക്തമാക്കിയ പൊലീസ് വീടുകളിൽനിന്ന് അനാവശ്യമായി പുറത്തിറങ്ങിയവരെ താക്കീത് ചെയ്തു വിടുകയും ചെയ്തു.