Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപിക എക്സൈസ്...

അധ്യാപിക എക്സൈസ് വാഹനത്തിൽ അതിർത്തി കടന്നു

text_fields
bookmark_border
അധ്യാപിക എക്സൈസ് വാഹനത്തിൽ അതിർത്തി കടന്നു
cancel

ക​ൽ​പ​റ്റ: തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക എ​ക്സൈ​സ്, പൊ​ലീ​സ് സ​ഹാ​യ​ത് തോ​ടെ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വ​യ​നാ​ട്​ ക​ഴി ക​ർ​ണാ​ട​ക അ​തി​ർ​ത്തി ക​ട​ന്ന സം​ഭ​വ​ത്തി​ല്‍ വൈ​ത്തി​രി പൊ​ലീ​സ് കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ക​ല്‍പ​റ്റ ഡി​വൈ.​എ​സ്.​പി​ക്ക്​ അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​താ ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ആ​ർ. ഇ​ള​​ങ്കോ അ​റി​യി​ച്ചു. ക​ൽ​പ​റ്റ എ​ക്​​സൈ​സ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ ഷാ​ജ​ ഹാ​ൻ, ദ​ല്‍ഹി സ്വ​ദേ​ശി​നി​യാ​യ അ​ധ്യാ​പി​ക കാ​മ്നാ ശ​ർ​മ എ​ന്നി​വ​രെ പ്ര​തി​ചേ​ർ​ത്താ​ണ്​ അ​ന്വേ​ഷ​ണം.

മ​റ്റു​ചി​ല ഉ​ദ്യോ​ഗ​സ്​​ഥ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന അ​തി​ർ​ത്തി ക​ട​ക്കാ​നു​ള്ള പ്ര​ത്യേ​ക അ​നു​മ​തി ഇ​വ​ർ​ക്ക് ന​ല്‍കി​യി​ട്ടി​ല്ലെ​ന്ന് ജി​ല്ല ക​ല​ക്​​ട​ർ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല വ്യ​ക്ത​മാ​ക്കി. ചി​ല ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​ട​പെ​ട്ടാ​ണ്​ അ​ധ്യാ​പി​ക ഡ​ൽ​ഹി​യി​ലേ​ക്ക്​ പോ​യ​തെ​ന്ന്​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. എ​ന്നാ​ൽ കോ​ട​തി ഉ​ത്ത​ര​വു​മാ​യാ​ണ്​ ഇ​വ​രു​ടെ ഭ​ർ​ത്താ​വ്​ അ​തി​ർ​ത്തി​യി​ൽ എ​ത്തി​യ​തെ​ന്ന്​ പ​റ​യു​ന്നു​ണ്ട്. എ​ന്നാ​ൽ ഉ​ത്ത​ര​വു​ക​ളൊ​ന്നും ജി​ല്ല അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ല. പ​ട്ടം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക​യാ​ണ്​ കാ​മ്ന.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ യാ​ത്ര തു​ട​ങ്ങി​യ ഇ​വ​രു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ റൂ​റ​ല്‍ നാ​ർ​കോ​ട്ടി​ക് ഡി​വൈ.​എ​സ്.​പി​യു​ടെ ഒ​പ്പു​ണ്ട്. നി​ല​മ്പൂ​ർ -താ​മ​ര​ശ്ശേ​രി വ​ഴി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ന്‍സ്പെ​ക്ട​റു​ടെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​ണ് വ​ന്ന​ത്. പി​ന്നീ​ട്​ ക​ല്‍പ​റ്റ എ​ക്സൈ​സ് സി.​ഐ​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ചു​ര​ത്തി​ൽ​നി​ന്ന്​ ക​യ​റി ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ മു​ത്ത​ങ്ങ ചെ​ക്പോ​സ്​​റ്റി​ലെ​ത്തി. ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന കൂ​ടാ​തെ അ​തി​ർ​ത്തി ക​ട​ന്നു. അ​വി​ടെ​നി​ന്നും ഭ​ർ​ത്താ​വി​​െൻറ കാ​റി​ല്‍ ക​യ​റി ഇ​വ​ർ പോ​യെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. വ​യ​നാ​ട് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റോ​ടും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യോ​ടും ജി​ല്ല ക​ല​ക്ട​ർ റി​പ്പോ​ർ​ട്ട്​ തേ​ടി.

അധ്യാപികക്ക് പാസ് അനുവദിച്ചിട്ടില്ല –റൂറൽ എസ്.പി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ലെ അ​ധ്യാ​പി​ക തി​രു​വ​ന​ന്ത​പു​രം അ​തി​ർ​ത്തി ക​ട​ന്ന വി​ഷ​യ​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി യു​വ​തി​ക്ക് പാ​സ് അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ എ​സ്.​പി അ​ശോ​ക​ൻ അ​റി​യി​ച്ചു. അ​ധ്യാ​പി​ക​യു​ടെ സ​ത്യ​വാ​ങ്മൂ​ലം പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഭ​ർ​ത്താ​വ് അ​ഭ്യ​ർ​ഥി​ച്ച പ്ര​കാ​രം സു​ഹൃ​ത്താ​യ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നൊ​പ്പം വി​ട്ട​യ​ച്ച​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നെ​ത്തി​യ ഭ​ർ​ത്താ​വ് ക​ർ​ണാ​ട​ക​യി​ലും യു​വ​തി തി​രു​വ​ന​ന്ത​പു​ര​ത്തും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​താ​ണ് ഉ​ദ്യോ​ഗ​സ്​​ഥ​​െൻറ സം​ര​ക്ഷ​ണ​യി​ൽ യു​വ​തി​യെ വി​ട്ട​യ​ച്ച​തെ​ന്നും മ​റ്റ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad Newscasemalayalam newscovid 19lockdown
News Summary - Lockdown Violation Case Against Teacher -Kerala news
Next Story