Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്​ ചെരുപ്പ്​...

പൊലീസ്​ ചെരുപ്പ്​ വാങ്ങിയ​േശഷം കടക്ക്​ ‘ലോക്​ഡൗൺ’

text_fields
bookmark_border
പൊലീസ്​ ചെരുപ്പ്​ വാങ്ങിയ​േശഷം കടക്ക്​ ‘ലോക്​ഡൗൺ’
cancel
camera_alt1. ?????????? ????????????????? ???????? 2. ?????????????? ???????????? ???????? 3. ????????? ????????????

തൊടുപുഴ: തുറന്ന കടയിൽനിന്ന്​ ചെരുപ്പുവാങ്ങിയശേഷം കടയടപ്പിച്ച്​ പൊലീസ്​. തൊടുപുഴയിലാണ്​ സംഭവം. ലോക്​ഡൗണിൽ അടഞ്ഞുകിടക്കേണ്ട ചെരുപ്പുകട കണ്ട പൊലീസ്​ അവിടെനിന്ന്​ ആദ്യം പർച്ചേസ്​​ നടത്തി. തൊട്ടുപിന്നാലെ കടയടക്കാൻ നിർദേശവും.


നഗരത്തിൽ കാഞ്ഞിരമറ്റം ബൈപാസിൽ പ്രവർത്തിക്കുന്ന ചെരുപ്പ്​ കടയിൽ വെള്ളിയാഴ്​ച ഉച്ചക്ക്​ ​​േശഷമെത്തിയ തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലെ പൊലീസ്​ സംഘത്തി​േൻറതാണ്​ നടപടി​. സി.ഐ അടക്കം രണ്ടുപേർ കടക്കുള്ളിൽ കയറി ചെരുപ്പ്​ വാങ്ങി. തുടർന്ന്​ കടകൾ അടച്ചിടാൻ കലക്​ടറുടെ നിർദേശമുണ്ടെന്നും കട അടക്കണമെന്നും ഉടമയെ അറിയിച്ചു. ഉടൻ ജീവനക്കാർ കടയടച്ചു​.

ഓറഞ്ചു സോണിലായ ഇടുക്കിയിൽ ഇളവുകള്‍ അനുവദിച്ച സ്ഥാപനങ്ങളില്‍ ചെരുപ്പ്​ കടകൾ ഉള്‍പ്പെട്ടിട്ടില്ല. അളവുനോക്കി തെരഞ്ഞെടുക്കേണ്ടതിനാല്‍ ഒരേ പാദരക്ഷകള്‍ തന്നെ പലരും ഉപയോഗിച്ചുനോക്കുന്നത് രോഗവ്യാപനത്തിന്​ സാധ്യതയുള്ളതിനാലാണ് ചെരുപ്പു വിൽപന കടകള്‍ക്ക് അനുമതി നല്‍കാത്തതെന്നാണ് വിശദീകരണം. ഇതിനിടെ, ഒരുപെൺകുട്ടി ചെരുപ്പ്​ വാങ്ങാൻ എത്തിയെങ്കിലും പൊലീസിനെ കണ്ട്​ മടങ്ങി. മൂന്നാംഘട്ട ലോക്​ഡൗണ്‍ ആരംഭിച്ചശേഷം നഗരത്തിലെ ചെരുപ്പുകടകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. വ്യാഴാഴ്​ച മുതൽ പൊലീസ്​ എത്തി കടകൾ അടപ്പിപ്പിക്കുകയാണ്​​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policethodupuzhalockdown
News Summary - lockdown thodupuzha police-kerala news
Next Story