ലോക്ഡൗൺ സമയത്ത് ഹോട്ടലിൽ മോഷണം
text_fieldsപന്തളം: പന്തളം ആര്യാസ് ഹോട്ടലിൽ മോഷണം നടന്നു. അടച്ചിട്ട ഹോട്ടലിൽ ലോക്ഡൗൺ സമയത്ത് മോഷണം നടന്ന വിവരം വ്യാഴ്യാഴ്ചയാണ് പുറത്തറിഞ്ഞത്. വിരലടയാള വിദഗ്ധർ വെള്ളിയാഴ്ച പരിരോധന നടത്താനിരിക്കെയാണ് വീണ്ടും കഴിഞ്ഞ രാത്രിയിൽ സി.സി ടി.വി കാമറയുടെ മോണിറ്റർ മോഷണംപോയത്. ലോക്ഡൗൺ ആരംഭിക്കുന്നതിന് മുേമ്പ മാർച്ച് 24ന് ഹോട്ടൽ ഉടമയും ജീവനക്കാരും നാട്ടിൽ പോയിരുന്നു.
ഈ സമയത്ത് വാടകയും വൈദ്യുതി ചാർജ് അടക്കാനും കൗണ്ടറിൽ സൂക്ഷിച്ച 47,000 രൂപയാണ് ആദ്യം മോഷണം പോയത്. ഹോട്ടൽ ഉടമയുടെ നിർദേശപ്രകാരം ഹോട്ടൽ വൃത്തിയാക്കാൻ എത്തിയ ജീവനക്കാർ കൗണ്ടറിെൻറ ഡ്രോ തുറന്നുകിടക്കുന്നത് കണ്ടപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
വാഷ് ബേസിനോട് ചേർന്നുള്ള കബോഡ് പൊളിച്ച് അകത്തുകയറിയാണ് മോഷണം നടത്തിയതെന്നാണ് പൊലീസിെൻറ നിഗമനം.
പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച ദിവസം രാത്രി വീണ്ടും മോഷണം നടന്നത് പൊലീസിനും തലവേദനയായി. ദിവസംമുഴുവൻ പൊലീസ് നിരീക്ഷണമുള്ള പന്തളത്തെ നഗരകേന്ദ്രത്തിലെ ഹോട്ടലിലാണ് വീണ്ടും മോഷണം നടന്നത്. വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഹോട്ടലിൽ ഉണ്ടായിരുന്ന നിരീക്ഷണ കാമറ പരിശോധിക്കുമെന്ന് പന്തളം എസ്.ഐ എസ്. ശ്രീകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
