Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ക്​ ഡൗൺ: കേന്ദ്ര...

ലോക്ക്​ ഡൗൺ: കേന്ദ്ര ഇളവുകൾ നടപ്പാക്കാതെ സംസ്​ഥാന സർക്കാർ

text_fields
bookmark_border
ലോക്ക്​ ഡൗൺ: കേന്ദ്ര ഇളവുകൾ നടപ്പാക്കാതെ സംസ്​ഥാന സർക്കാർ
cancel

മലപ്പുറം: കോവിഡ്​ പ്രതിരോധത്തി​െൻറ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്​ഡൗണി​െൻറ നാലാം ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകൾ നടപ്പാക്കാതെ സംസ്​ഥാന സർക്കാർ. ആഗസ്​റ്റ്​ 29ന്​ ആഭ്യന്തര സെക്രട്ടറി അജയ്​ ഭല്ല​ പുറത്തിറക്കിയ ഉത്തരവനുസരിച്ച്​ അന്തർസംസ്​ഥാന യാത്രകൾക്കോ ചരക്കു നീക്കത്തിനോ പ്രത്യേക പാസോ അനുമതിയോ ആവശ്യ​മില്ല.

എന്നാൽ തമിഴ്​നാട്​ അതിർത്തിയായ നാടുകാണിയിൽ യാത്ര വാഹനങ്ങൾക്ക്​ സംസ്​ഥാന സർക്കാർ ഏർപ്പെടുത്തിയ വിലക്ക്​ ഉത്തരവ്​ ഇറങ്ങിയതിന്​ ശേഷവും തുടരുകയാണ്​. കണ്ടെയ്​ൻമെൻറ്​ സോണുകൾക്ക്​ പുറത്ത്​ സംസ്​ഥാന സർക്കാറുകൾക്കോ കേന്ദ്ര ഭരണ ​പ്രദേശങ്ങൾക്കോ സ്വന്തം നിലയിൽ ലോക്​ ഡൗൺ ഏർപ്പെടുത്താൻ അനുവാദമില്ലെന്നും അങ്ങനെ ചെയ്യുന്നതിന്​ മുമ്പായി കേന്ദ്രത്തിൽ നിന്ന്​ മുൻകൂർ അനുമതി വാങ്ങണമെന്നും ഉത്തരവിൽ പറയുന്നു.

ഇതനുസരിച്ച്​ കണ്ടെയ്​ൻമെൻറ്​​ സോൺ അല്ലാത്ത പ്രദേശങ്ങളിൽ വ്യാപാര സ്​ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനോ യാത്രകൾക്കോ​ ഹോട്ടലുകളിൽ ഇരുന്ന്​ ഭക്ഷണം കഴിക്കുന്നതിനോ വിലക്കുകളൊന്നുമില്ലെന്ന്​ വ്യക്​തമാണ്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കണമെന്ന്​ മാത്രമേ നിഷ്​കർഷിക്കുന്നുള്ളൂ. ഞായറാഴ്​ചകളിൽ ചില ജില്ലകളിൽ ഏ​ർപ്പെടുത്തിയിരുന്ന സമ്പൂർണ ലോക്ക്​ഡൗണും ഇനി തുടരാനാവില്ല.

അതേസമയം, ഉത്തരവ്​ ഇറങ്ങി ദിവസങ്ങൾക്ക്​ ശേഷവും വ്യാപാര സ്​ഥാപനങ്ങൾക്ക്​ രാത്രി ഏഴു മണിവരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുള്ളൂ എന്ന്​​ ചില ജില്ല കലക്​ടർമാർ ഉത്തരവിറക്കിയിട്ടുണ്ട്​. കേന്ദ്ര ഉത്തരവിന്​ വിരുദ്ധമാണ്​ ഈ നടപടി. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്​ മലപ്പുറം ജില്ലയിൽ വ്യാപാര സ്​ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിന്​ ഏർപ്പെടുത്തിയിരുന്ന സമയ പരിധി ജില്ല കലക്​ടർ വെള്ളിയാഴ്​ച മുതൽ എടുത്തു കളഞ്ഞു. സെപ്​റ്റംബർ ഒന്നിന്​ സംസ്​ഥാന ചീഫ്​ സെക്രട്ടറി വിശ്വാസ്​ മേത്ത​ പുറത്തിറക്കിയ ഉത്തരവിലും കേന്ദ്ര മാർഗനിർദേശങ്ങൾ സംസ്​ഥാനത്തിന്​ മുഴുവനായും ബാധകമാണെന്ന്​​ വ്യക്​തമാക്കിയിട്ടുണ്ട്​​​. കണ്ടെയ്​ൻമെൻറ്​ സോണുകളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല കലക്​ടർമാർക്ക്​ തുടർന്നും അനുവാദമുണ്ടായിരിക്കും​.

അല്ലാത്ത പ്രദേശങ്ങളിൽ ലോക്ക്​ഡൗണി​െൻറ ഭാഗമായി വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തിയറ്ററുകൾ തുടങ്ങി കേന്ദ്ര സർക്കാർ തുടരുന്ന നിയന്ത്രണങ്ങളല്ലാതെ മറ്റൊന്നും ഏർപ്പെടുത്താൻ കലക്​ടർമാർക്ക്​ അനുവാദമില്ലെന്ന് തന്നെയാണ്​ ചീഫ്​ സെക്രട്ടറിയുടെ ഉത്തരവിലും വ്യക്​തമാവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LockdownCovid In Kerala
Next Story