ലോക്ഡൗൺ ഇളവ്: മാർഗരേഖ പാലിച്ചില്ലെങ്കിൽ കർശന നടപടി
text_fieldsതൃശൂർ: ലോക്ഡൗൺ ഇളവിെൻറ ഭാഗമായി കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങൾ ലംഘിച്ചാൽ ദുരന്ത നിവാരണ നിയമം 2005, ഇന്ത്യൻ ശിക്ഷ നിയമം, പൊലീസ് ആക്ട് തുടങ്ങി നിലവിലെ നിയമങ്ങളുടെ എല്ലാ പരിധിയിലുംപെടുത്തി കേസെടുക്കാൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഉത്തരവിട്ടു. തടവും പിഴയുമുൾപ്പെടെ ശിക്ഷക്ക് നടപടിയെടുക്കാനാണ് നിർദേശം.
ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, ഓഫിസുകൾ തുടങ്ങിയവ ജൂൺ എട്ടുമുതൽ തുറക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിർദേശം. ഷോപ്പിങ് മാളുകളുടെ വിസ്തൃതിക്കനുസരിച്ചാണ് പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം നിശ്ചയിക്കുക.
65 ന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ളവരും ഗർഭിണികളും മറ്റ് അസുഖമുള്ളവരും മാളുകളിലും റസ്റ്റോറൻറുകളിലും ആരാധനാലയങ്ങളിലും പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ ആളുകളെ നിേയാഗിക്കണം. തെർമൽ സ്ക്രീനിങ്ങും സാനിറ്റൈസറും നിർബന്ധം. ഷോപ്പിങ്ങിനെത്തുന്നവർ ഉപേക്ഷിക്കുന്ന മാസ്കുകളും കവറുകളും ഗ്ലൗസുകളും അണുവിമുക്തമാക്കി സംസ്കരിക്കണം. ഹോട്ടലുകളിൽ വരുന്നതിനും പോകുന്നതിനും വാതിലുകൾ സജ്ജീകരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
