സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ഇല്ല
text_fieldsതിരുവനന്തപുരം: അടുത്ത ഞായറാഴ്ച (21ന്) സമ്പൂർണ ലോക്ഡൗൺ ഇല്ലെന്ന് സർക്കാർ. നിരവധി പ്രവേശന പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിലാണിതെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവിൽ പറയുന്നു. ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ല കലക്ടർമാർക്കും ജില്ല പൊലീസ് മേധാവികൾക്കും മറ്റ് വകുപ്പുകൾക്കും നിർദേശം നൽകി.
കോവിഡ് വ്യാപന നിയന്ത്രണത്തിന്‍റെ ഭാഗമായാണ് ഞായറാഴ്ച ദിവസങ്ങളിൽ സമ്പൂർണ ലോക് ഡൗൺ നടപ്പാക്കാൻ സർക്കാർ ഉത്തരവിട്ടത്. കഴിഞ്ഞ ഞായറാഴ്ച ആരാധനാലയങ്ങളിൽ പോകുന്നവർക്കും പരീക്ഷ എഴുതുന്നവർക്കും പരീക്ഷ നടത്തിപ്പുകാർക്കും വേണ്ടി സമ്പൂർണ ലോക്ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
