Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴ് ജില്ലകളിൽ ലോക്ഡൗൺ...

ഏഴ് ജില്ലകളിൽ ലോക്ഡൗൺ ഇളവ് നാളെ മുതൽ

text_fields
bookmark_border
ഏഴ് ജില്ലകളിൽ ലോക്ഡൗൺ ഇളവ് നാളെ മുതൽ
cancel

കോഴിക്കോട്: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ തിങ്കളാഴ്ച മുതൽ ലോക്ഡൗണിൽ ഇളവ്. കോവിഡ് ഗ്രീൻ സോണിൽ ഉൾപ്പെട്ട കോട്ടയം, ഇ ടുക്കി, ഓറഞ്ച് ബി സോണിൽ ഉൾപ്പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ എന്നീ ജില്ലകളിലാണ് സർക്കാർ ഇളവ് പ്രഖ്യാപിച്ചത്. ഇതിൽ ഒാറഞ്ച്​ ബി കാറ്റഗറിയിലുള്ള അഞ്ച്​ ജില്ലകളിൽ ഭാഗിക ഇളവുകളാണ്​ അനുവദിച്ചത്​.

മേ ൽപ്പറഞ്ഞ ജില്ലകളിൽ തിങ്കളാഴ്ച മുതൽ നിബന്ധനകളോടെ വാഹനങ്ങൾ റോട്ടിലിറക്കാൻ അനുമതിയുണ്ട്. ഒറ്റനമ്പറിൽ അവസാനിക് കുന്ന രജിസ്ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് യാത്രാനുമതി. ഇരട്ടനമ്പറു കളിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. ഞായറാഴ്ച പ്രവര്‍ ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്ക ാന്‍ അനുമതിയുള്ളൂ.

എന്നാൽ ഒഴിവാക്ക​െപ്പട്ട വിഭാഗങ്ങളിലുള്ളവരും തുറന്നുപ്രവർത്തിക്ക​ു​ന്ന സ്​ഥാപനങ്ങള ിലെ ജീവനക്കാർക്കും വാഹന നിയന്ത്രണം ബാധകമല്ല. അടിയന്തര സന്ദർഭങ്ങളിൽ നമ്പർ വ്യത്യാസമില്ലാത്ത വാഹനങ്ങൾ അനുവദിക്കും. സ്​ത്രീകൾ ഒാടിക്കുന്ന വാഹനങ്ങൾ എല്ലാദിവസവും അനുവദിക്കും. ജില്ലക്ക്​ അകത്തുമാത്രമായിരിക്കും വാഹനം ഒാടിക്കാനാവുക. ഒാ​േട്ടാ ഉൾപ്പെടെ ടാക്​സി, കാബ്​ സർവിസുകൾക്ക്​ മേയ്​ മൂന്ന്​ വരെ അനുമതിയില്ല. ഇരുച​ക്ര വാഹനങ്ങളിൽ കുടുംബാംഗമാണെങ്കിൽ മാത്രമേ രണ്ട്​ പേരെ അനുവദിക്കൂ. മുഴുവൻ സ്വകാര്യ വാഹനങ്ങളിലും ഡ്രൈവർക്ക്​ പുറമെ രണ്ട്​ ​യാത്രക്കാരെ മാത്രമേ അനുവദിക്കൂ.

ജില്ല അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ല അതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകളിലും 20 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.

ഓറഞ്ച്​ എ കാറ്റഗറിയിലുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ ഏപ്രിൽ 24 ന്​ ഇളവ്​ പ്രാബല്യത്തിൽ വരും. റെഡ്​ കാറ്റഗറിയിലുള്ള കാസർകോട്​, കണ്ണൂർ, കോഴിക്കോട്​, മലപ്പുറം ജില്ലകളിൽ മേയ്​ മൂന്നുവരെ സമ്പൂർണ ലോക്​ഡൗൺ തുടരും. മേയ്​ മൂന്ന്​ വരെ ഒരുജില്ലയിലും ബസ്​ സർവിസ്​ ഉണ്ടായിരിക്കില്ല. ഗ്രീൻ സോണിൽ വരുന്ന കോട്ടയം, ഇടുക്കി ജില്ലകളിൽ ആൾക്കൂട്ടം, വിദ്യാഭ്യാസ സ്​ഥാപനങ്ങളുടെ പ്രവർത്തനം, മത-സാമൂഹിക ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കിയുള്ള മിക്ക കാര്യങ്ങൾക്കും ഇളവ്​ ലഭിക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പാടുള്ളൂ. ആരാധാനാലയങ്ങൾക്ക്​ ഇളവ്​ ബാധകമല്ല.

ഇളവുള്ള ജില്ലകളിൽ പ്രവർത്തിക്കാവുന്ന സ്​ഥാപനങ്ങൾ

* ഹോട്ടലുകളിൽ ഏഴ്​ മണിവരെ ഭക്ഷണം വിളമ്പാം, പാർസൽ കൗണ്ടർ എട്ട്​ വരെ
* തപാൽ, കൊറിയർ, അക്ഷയ കേന്ദ്രങ്ങൾ
* മെഡിക്കൽ ലാബുകളും ശേഖരണകേന്ദ്രങ്ങളും
* വെറ്ററിനറി ആശുപത്രികൾ, ഡിസ്​​െപൻസറികൾ, ക്ലിനിക്കുകൾ, പാത്തോളജി ലാബുകൾ.
* മരുന്ന്,​ മെഡിക്കൽ ഉപകരണ നിർമാണ യൂനിറ്റുകൾ, മെഡിക്കൽ ഒാക്​സിജൻ
* ആരോഗ്യ മേഖലയിലെ നിർമാണ പ്രവർത്തനങ്ങൾ
* കാർഷിക മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളും
* ആഴക്കടൽ, ഉൾനാടൻ മത്സ്യബന്ധനത്തിനും ഹാച്ചറികൾക്കും
* തോട്ടം മേഖലയിൽ 50 ശതമാനം തൊഴിലാളികളെ വിന്യസിച്ചുള്ള ​ജോലികൾ
* നിർമാണ സാമ​ഗ്രികളുടെ വിൽപനകേന്ദ്രങ്ങൾ
* ഭിന്നശേഷി/ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും വയോജനങ്ങളുടെയും പരിപാലന കേന്ദ്രങ്ങൾ
* ​സാമൂഹിക അകലം പാലിച്ച്​ തൊഴിലുറപ്പ്​ പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ (ടീമിൽ അഞ്ചിലധികം പേർ പാടില്ല)
* ബാർബർ ഷോപ്പ്​ ശനി, ഞായർ ദിവസങ്ങളിൽ
* ട്രക്ക്​ റിപ്പയറിങ്ങിനുള്ള ഷോപ്പുകള​ും ഹൈവേകളിലെ ദാബകളും
* ​െഎ.ടി ഹാർഡ്​വെയർ ഉൽപാദനമേഖല
* കശുവണ്ടി, നാളികേരം, വെളിച്ചെണ്ണ, കയർ, ഖാദി വ്യവസായ മേഖലകൾ
* മുഴുവൻ സൂക്ഷ്​മ, ചെറുകിട, ഇടത്തരം വ്യവസായ യൂനിറ്റുകളും
* നോട്ട്​ബുക്ക്​ നിർമാണ യൂനിറ്റ്​
* സഹകരണ സംഘങ്ങൾ 33 ശതമാനം ജീവനക്കാർ സഹിതം
* പഞ്ചായത്ത്​, വില്ലേജ്​ ഒാഫിസുകൾ 35 ശതമാനം ജീവനക്കാർ
* സർക്കാർ ഒാഫിസുകൾ മറ്റൊരു ഉത്തരവ്​ വരെ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കണം (ആഴ്​ചയിൽ അഞ്ച്​ ദിവസം)

Show Full Article
TAGS:covid 19 lockdown kerala news 
News Summary - lockdown relaxation in seven districts
Next Story