മാളുകളും ബാർബർ ഷോപ്പുകളും അടഞ്ഞുകിടക്കും; ഗ്രാമീണ മേഖലയിൽ കട തുറക്കാം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്സ്പോട്ട് ഒഴികെ ഇടങ്ങളിലെ കടകൾ തുറക്കാൻ അനുമതിയായി. ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കോർപറേഷൻ, മുനിസിപ്പാല ിറ്റിക്ക് പുറത്തുള്ള കടകൾ തുറക്കാമെന്നാണ് കേന്ദ്ര സർക്കാർ ഉത്തരവ്. എന്നാൽ, കേരളത്തിൽ നഗര ങ്ങളും ഗ്രാമങ്ങളും കൂടിക്കലർന്നു കിടക്കുന്നതിനാൽ പട്ടണങ്ങളെ പൂർണമായും മാറ്റിനിർത്താ നാകില്ലെന്നും ഹോട്സ്പോട്ടല്ലാത്ത സ്ഥലങ്ങളിലെ കടകൾ തുറക്കാനാണ് തീരുമാനമെന്നും മു ഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലെയും മാര്‍ക്കറ്റ് കോപ്ലക്സുകളിലെയും ഷോപ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ആക്ട് പ്രകാരമുള്ള കടകള്‍ തുറക്കാം. മുനിസിപ്പല്‍-കോര്പറേഷന് പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു നില്ക്കുന്ന കടകള്‍ക്ക് തുറക്കാം. സാമൂഹിക അകലം കൃത്യമായി പാലിച്ചുവേണം കടകൾ തുറക്കാൻ. എന്നാൽ മാളുകളും ബാർബർ ഷോപ്പുകളും തുറക്കരുത്.
50 ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് വേണം കടകൾ പ്രവർത്തിക്കാൻ. ജീവനക്കാർ നിർബന്ധമായും മാസ്ക് ധരിക്കണം. ശാരീരിക അകലം നടപ്പാക്കുന്നതിന് ആവശ്യമെങ്കിൽ കടകൾക്ക് പൊലീസിെൻറ സഹായം തേടാം.
കടകൾ ശുചീകരിച്ച് അണുമുക്തമാക്കിയ ശേഷം തുറന്നാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.
ഇവ തുറക്കരുത്:
തിയറ്ററുകൾ, ഷോപ്പിങ് മാളുകൾ, ബാർബർ ഷോപ്പുകൾ, സലൂണുകൾ, മദ്യശാലകളും വില്പന കേന്ദ്രങ്ങളും, കൂട്ടം ചേര്‍ന്നുള്ള കടകള്‍, മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് ഷോപ്പുകള്‍, ജിംനേഷ്യം, സ്പോര്‍ട്ട്സ് കോംപ്ലക്സുകള്‍, സ്വിമ്മിങ് പൂളുകള്‍, ഓഡിറ്റോറിയങ്ങള്‍.
ഇവ തുറക്കാം:
ഗ്രാമീണ, അർധ ഗ്രാമീണ മേഖലകളിലെ രജിസ്റ്റർ ചെയ്ത കടകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കും മാര്‍ക്കറ്റുകളോടും ചേർന്ന കടകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്സുകളോട് ചേർന്ന തയ്യല്‍ കടകള്‍, നഗരങ്ങങ്ങളില്‍ റസിഡന്‍ഷ്യന്‍ കോംപ്ലക്സുകളോട് ചേര്‍ന്നതോ ഒറ്റക്കു നില്ക്കുന്നതോ ആയ അവശ്യേതര വസ്തുക്കളുടെ വില്പന ശാലകള്‍, കോര്‍പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പുറത്തുള്ള മാര്‍ക്കറ്റ് കോംപ്ലക്സുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
