Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ കാലത്തെ...

ലോക്​ഡൗൺ കാലത്തെ പുണ്യറമദാനിൽ നന്മ മനസ്സുമായി മൊയ്തു

text_fields
bookmark_border
lockdown
cancel
camera_alt?????? ????????????????

വ​ടു​ത​ല (ആലപ്പുഴ): വലതുകൈ ചെയ്യുന്നത്​ ഇടതുകൈ അ​റി​യേ​ണ്ടെ​ന്നാ​ണ്​ പ്ര​മാ​ണ​മെ​ങ്കി​ലും വ​ടു​ത​ല കെ.​എം. ന ി​വാ​സി​ൽ കെ.​എം.​എം. മൊ​യ്തു എ​ന്ന എ​സ്.​എം. മു​ഹ്​​യി​ദ്ദീ​​​​െൻറ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം നാ​ട്ടി​ലെ​ല്ലാ ​വ​ർ​ക്കും അ​റി​യാം. കാ​ര​ണം എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സേ​വ​നം അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന്​ ല​ഭി​ക്കാ​ത ്ത നി​രാ​ലം​ബ​ർ വ​ടു​ത​ല മേ​ഖ​ല​യി​ൽ വി​ര​ള​മാ​യി​രി​ക്കും. കോ​വി​ഡ്​ കാ​ല​ത്തെ പു​ണ്യ​റ​മ​ദാ​ൻ മാ​സ​ത്തി ​ൽ മൊ​യ്​​തു​വി​​​​െൻറ മ​ന​സ്സി​ൽ ലോ​ക്​​ഡൗ​ൺ കാ​ല​ത്ത്​ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന മ​നു​ഷ്യ​ർ മാ​ത്ര​മേ​യു​ള്ളൂ. ര​ണ്ട​ു പ്ര​ള​യ​കാ​ല​ത്തെ​ന്ന പോ​ലെ കോ​വി​ഡി​ലും ആ ​മ​ന​സ്സ് കൂ​ടു​ത​ൽ ഉ​ദാ​ര​മാ​കു​ക​യാ​യി​രു​ന്നു.

മ​ര​ട്​ കാ​ർ​ഷി​ക മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തു​ന്ന മൊ​യ്​​തു ക​ട​യി​ലേ​ക്ക് വ​രു​ന്ന പ​ഴ​ങ്ങ​ളി​ൽ​നി​ന്നും പ​ച്ച​ക്ക​റി​ക​ളി​ൽ​നി​ന്നും ഗ​ണ്യ​മാ​യ ഒ​രു ഭാ​ഗം അ​ർ​ഹ​ർ​ക്ക്​ കൈ​മാ​റു​ക​യാ​ണ്. മ​ര​ട്​ മാ​ർ​ക്ക​റ്റ്​ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​നി​റ്റ്​ മു​ൻ പ്ര​സി​ഡ​ൻ​റാ​യ മൊ​യ്​​തു ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ സ​മി​തി മ​ര​ട്​ യൂ​നി​റ്റ്​ അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​ണ്. അ​രൂ​ക്കു​റ്റി പ​ഞ്ചാ​യ​ത്തി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മു​ന്നൂറോ​ളം വ​രു​ന്ന പ​ച്ച​ക്ക​റി കി​റ്റു​ക​ളാ​ണ് മു​ഹ​മ്മ​ദ​ൻ​സ് സ്പോ​ർ​ട്ടി​ങ്​ ക്ല​ബി​​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ത​ര​ണം ചെ​യ്ത​ത്.

വാ​ർ​ഡ് അം​ഗ​ങ്ങ​ൾ​വ​ഴി പ​ഞ്ചാ​യ​ത്തി​ലെ രോ​ഗി​ക​ൾ​ക്കാ​യി പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന നൂ​റോ​ളം കി​റ്റു​ക​ളും വി​ത​ര​ണം ന​ട​ത്തി. കു​മ്പ​ളം ഹൈ​വേ​യി​ൽ ഡ്യൂ​ട്ടി​യി​ലു​ള്ള പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ഴ​വ​ർ​ഗ​ങ്ങ​ളും എ​ത്തി​ക്കു​ന്നു.
അ​രൂ​ക്കു​റ്റി​യി​ലെ​യും നെ​ട്ടൂ​രി​ലെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ വ​ഴി നാ​ല് ട​ൺ ക​പ്പ മ​ഹാ​മാ​രി​ക്കാ​ല​ത്ത് നെ​ട്ടൂ​ർ, കു​ണ്ട​ന്നൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ൽ​കി.

പ​രേ​ത​രാ​യ വ​ടു​ത​ല കു​ണ്ട​യി​ൽ മ​ക്കാ​റി​​​​െൻറ​യും കാ​രു​വ​ള്ളി ഹ​വ്വാ ഉ​മ്മ​യു​ടെ​യും അ​ഞ്ചു മ​ക്ക​ളി​ൽ നാ​ലാ​മ​ത്തെ​യാ​ളാ​ണ്​ ഈ 48​കാ​ര​ൻ. നെ​ട്ടൂ​ർ വ​ട​ക്കേ​പ​റ​മ്പി​ൽ പ​രേ​ത​രാ​യ അ​ബ്​​ദു​ൽ ഖാ​ദ​റി​​​​െൻറ​യും കൊ​ച്ചു​പാ​ത്തു​മ്മ​യു​ടെ​യും മ​ക​ൾ ഷെ​റി​നാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: ഫി​സി​യോ​തെ​റ​പ്പി വി​ദ്യാ​ർ​ഥി​നി ഹി​ബ ഫാ​ത്തി​മ, എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​നി ഫാ​ത്തി​മ ഹ​ബീ​ബ, നാ​ലാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി ഹി​ഷാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsramadan 2020
News Summary - Lockdown in ramadan-Kerala news
Next Story