Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ മാനദണ്ഡങ്ങൾ...

ലോക്​ഡൗൺ മാനദണ്ഡങ്ങൾ അപ്രായോഗികമെന്ന് വ്യാപാരികൾ ഹൈകോടതിയിൽ

text_fields
bookmark_border
police checking
cancel

കൊ​ച്ചി: ലോ​ക്​ ഡൗ​ൺ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി​യെ​ങ്കി​ലും പ​ല​തും അ​പ്രാ​യോ​ഗി​ക​മെ​ന്ന് വ്യാ​പാ​രി​ക​ൾ ഹൈ​കോ​ട​തി​യി​ൽ. അ​ശാ​സ്ത്രീ​യ ലോ​ക്​ ഡൗ​ണി​നെ​തി​രെ നേ​ര​ത്തേ ന​ൽ​കി​യ ഹ​ര​ജി​ക​ൾ ക​ട​ക​ൾ തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തു​ട​​രേ​ണ്ട​തു​ണ്ടോ​യെ​ന്ന് ആ​രാ​ഞ്ഞ​പ്പോ​ഴാ​ണ്​ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യ​ട​ക്കം വ്യാ​പാ​രി​ക​ൾ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ പ​ല​തും അ​പ്രാ​യോ​ഗി​ക​മാ​യ​തി​നാ​ൽ കോ​ട​തി ഇ​ട​പെ​ട​ണ​മെ​ന്നും ഹ​ര​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ ഹ​ര​ജി​ക​ളെ​ല്ലാം ടി.​പി.​ആ​ർ അ​ടി​സ്ഥാ​ന​മാ​ക്കി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള​വ​യാ​യ​തി​നാ​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ന​ൽ​കാ​ൻ ജ​സ്​​റ്റി​സ് പി.​ബി. സു​രേ​ഷ് കു​മാ​ർ നി​ർ​ദേ​ശി​ച്ചു. വ്യാ​പാ​ര മേ​ഖ​ല​ക്ക്​ പു​റ​ത്ത്​ നി​ന്നു​ള്ള​വ​ർ ന​ൽ​കി​യ ഹ​ര​ജി​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഹ​ര​ജി​ക​ൾ അ​ടു​ത്ത​യാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KVVEScovid protocol
News Summary - lockdown norms are impractical says KVVES in high court
Next Story