സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ ഒമ്പത് വരെ നീട്ടും; മലപ്പുറത്തെ ട്രിപ്പ്ൾ ലോക്ഡൗൺ ഒഴിവാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ ഒമ്പത് വരെ നീട്ടാൻ ഉന്നതതല യോഗത്തിൽ ധാരണയായി. വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. മലപ്പുറത്തെ ട്രിപ്പ്ൾ ലോക്ഡൗൺ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലോക്ഡൗൺ നീട്ടിയാലും ചില ഇളവുകൾ അനുവദിച്ചേക്കും. ചെറുകിട വ്യവസായങ്ങൾക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകുമെന്നാണ് വിവരം. കയർ, കശുവണ്ടി വ്യവസായങ്ങൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുവദിക്കും. 50 ശതമാനം ജീവനക്കാരോടെ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനുള്ള അനുമതി നൽകിയേക്കുമെന്നും വാർത്തകളുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 22,318 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴ്ന്നതിന് ശേഷം മാത്രം ലോക്ഡൗണിൽ ഇളവ് നൽകിയാൽ മതിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ ശിപാർശ. ഇതുകൂടി പരിഗണിച്ചാണ് ലോക്ഡൗൺ നീട്ടാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

