നിതിനും എല്‍ബിക്കും പൊലീസ് സ്റ്റേഷനിൽ വിവാഹസദ്യ
text_fieldsമൂവാറ്റുപുഴ: വിവാഹം ലളിതമാക്കിയ നിതിനും എല്‍ബിയും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമൊപ്പം സദ്യയുണ്ടു. കുന്നയ്ക്കാല്‍ വാഴക്കാലായില്‍ വി.കെ. പൗലോസിെൻറയും ഏലിയാമ്മയുടെയും മകന് നിതിന്‍ പോളും കടയിരിപ്പ് കിഴക്കകത്തൂട്ട് കെ.കെ. സക്കറിയയുടെയും ഷിബിയുടെയും മകള്‍ എല്‍ബി സ്കറിയയുടെയും വിവാഹ സല്‍ക്കാരമാണ് പൊലീസ് കാൻറീനില്‍ നടത്തിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇവരോടൊപ്പം വിവാഹദിനത്തില്‍ വിരുന്ന് സല്‍ക്കാരം നടത്തുന്നതിന് ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചു. തുടര്‍ന്നാണ് മൂവാറ്റുപുഴ പൊലീസ് കാൻറീനില്‍ കോവിഡ് നിയന്ത്രണത്തിനു വിധേയമായി വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചത്.
കുന്നയ്ക്കല്‍ സെൻറ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ വിവാഹിതരായ വധൂവരന്മാര്ക്ക് ഒപ്പം മൂന്ന് ബന്ധുക്കള്‍ മാത്രമാണ് സര്‍ക്കാരത്തിന് എത്തിയത്. സി.ഐ എം.എ. മുഹമ്മദ്, എസ്.ഐ ടി.എം. സൂഫി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി സൂപ്രണ്ട് ആശ വിജയന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആശംസകള്‍ നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
