ലോക്ഡൗണിൽ ബാറുകളിലെ മദ്യം ‘ആവി’യായി
text_fieldsതിരുവനന്തപുരം: ലോക്ഡൗണിനിടെ സംസ്ഥാനത്തെ പല ബാറുകളിലും സൂക്ഷിച്ച മദ്യത്തിൽ ഗണ്യമായി കുറവ് വന്നതായി വ്യക്തമാകുന്നു. ഇൗസ്റ്റർ, വിഷു സമയങ്ങളിലുൾപ്പെടെ അടച്ചിട്ടിരുന്ന പല ബാറുകളിലൂടെയും അനധികൃത മദ്യവിൽപന നടന്നതായി തെളിയിക്കുന്നതാണിത്.
എക്സൈസ് വൃത്തങ്ങളും ഇത് സ്ഥിരീകരിക്കുന്നു. അനധികൃത മദ്യവിൽപന നടന്നതായി ശ്രദ്ധയിൽപെട്ടതിനെതുടർന്ന് ജില്ലകളിലെ പ്രധാന ഉദ്യോഗസ്ഥരോട് ബാറുകളിലെ മദ്യത്തിെൻറ കണക്കെടുപ്പ് നടത്താൻ എക്സൈസ് കമീഷണർ എസ്. ആനന്ദകൃഷ്ണൻ നിർദേശിച്ചിരുന്നു. എന്നാൽ, ഇൗ കണക്കെടുപ്പിൽ മിക്ക ബാറുകളും കൃത്യമായ കണക്ക് ലഭ്യമാക്കിയില്ലെന്നാണ് എക്സൈസ് വകുപ്പിൽനിന്ന് ലഭിക്കുന്ന വിവരം. ചിലയിടങ്ങളിൽ സ്റ്റോക്കിൽ കുറവില്ലെന്ന് കാണിക്കാൻ ചില കൃത്രിമങ്ങൾ നടന്നതായും സംശയിക്കുന്നു. സംസ്ഥാനത്ത് ബാറുകളും ബിവറേജസ്, കൺസ്യൂമർഫെഡ് ഒൗട്ട്െലറ്റുകളും മാർച്ച് അവസാനവാരത്തിലാണ് അടച്ചുപൂട്ടിയത്.
അന്നുതന്നെ എക്സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒാരോയിടത്തും സ്േറ്റാക്കുള്ള മദ്യത്തിെൻറ കണക്കെടുത്തിരുന്നു. കൃത്രിമം കാട്ടിയെന്ന സംശയം എക്സൈസ് അധികൃതർക്ക് ഉണ്ടായിരുന്നു.
ഇത് സംബന്ധിച്ച് ഒൗേദ്യാഗിക സ്ഥിരീകരണത്തിന് എക്സൈസ് വകുപ്പ് വൃത്തങ്ങൾ തയാറായിട്ടില്ല. ഇൗസ്റ്റർ,വിഷു സമയത്ത് പല ബാറുകളിൽനിന്നും വൻതുക ഇൗടാക്കി അനധികൃത മദ്യവിൽപന നടത്തിയതായി എക്സൈസ് ഇൻറലിജൻസ് വിഭാഗവും കെണ്ടത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
