സംസ്ഥാനത്തിന് പുറത്തേക്ക് യാത്ര: മാർഗനിർദേശങ്ങളായി
text_fieldsതിരുവനന്തപുരം: കേരളത്തിൽ കുടുങ്ങിയ അന്തർസംസ്ഥാനതൊഴിലാളികളല്ലാത്തവർക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദേശങ്ങളായി. നിർദേശങ്ങൾ:
കോവിഡ് ലക്ഷണങ്ങളില്ലാത്തവർക്ക് യാത്രാനുമതി നൽകാം
-കാർ ഉൾപ്പെടെ വാഹനങ്ങളിൽ സമൂഹഅകലം പാലിച്ചേ യാത്ര ചെയ്യാവൂ. എത്തുന്ന സ്ഥലങ്ങളിൽ /സംസ്ഥാനങ്ങളിൽ ഇവരുടെ ആരോഗ്യനില പരിശോധിക്കണം
-പാസുകൾ അനുവദിക്കുന്നത് ജില്ല കലക്ടർമാരാണ്. ഇതിനൊപ്പം നിശ്ചിത ഫോർമാറ്റിൽ ആരോഗ്യ സർട്ടിഫിക്കറ്റും നൽകും
-ആവശ്യാനുസരണം ജില്ല ഭരണകൂടം ആരോഗ്യപരിശോധനക്കുള്ള കേന്ദ്രങ്ങൾ നിശ്ചയിക്കും.
-രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികൾക്ക് യാത്രാനുമതിക്കായാണ് മെഡിക്കൽ പരിശോധന.
-യാത്രാപാസിൽ വാഹന നമ്പർ, അനുമതിയുള്ള യാത്രക്കാരുടെ വിവരം തുടങ്ങിയവ രേഖപ്പെടുത്തും
-അഞ്ച് സീറ്റ് കാറുകളിൽ നാല് യാത്രക്കാർക്കും ഏഴ് സീറ്റ് കാറുകളിൽ അഞ്ച് യാത്രക്കാർക്കും യാത്ര ചെയ്യാം. സാനിറ്റൈസറും മാസ്ക്കും നിർബന്ധമായി ഉപയോഗിക്കണം
-പാസ് അനുവദിച്ച തീയതി മുതൽ രണ്ടുദിവസത്തിനുള്ളിൽ യാത്ര ആരംഭിക്കണം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.