ലോക്ഡൗൺ: എന്തൊക്കെ അനുവദിക്കും, എന്തൊക്കെ അനുവദിക്കില്ല
text_fieldsഅനുവദിക്കുന്നവ (ഗ്രീൻ, ഒാറഞ്ച് സോണുകളിൽ)
-ഒറ്റനിലയിൽ പ്രവർത്തിക്കുന്ന ചെറുകിട തുണിവ്യാപാര സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാം -പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് അന്തർ ജില്ല യാത്ര
-നിയന്ത്രണങ്ങൾക്ക് വിധേയമായി ടാക്സി, ഉബർ സർവിസ്
-സേവന മേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം തുറക്കാം
ഗ്രീൻേസാണിലെ കടകൾ രാവിലെ ഏഴ് മുതൽ രാത്രി 7.30 വരെ. ഒാറഞ്ച് സോണിൽ നിലവിലെ സ്ഥിതി തുടരും.
-ഇത് ആഴ്ചയിൽ ആറുദിവസം അനുവദിക്കും
-ഹോട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളിൽ ഹോട്ടൽ ആൻഡ് റസ്റ്റാറൻറുകൾക്ക് പാഴ്സലുകൾ നൽകാനായി
തുറക്കാം. സമയക്രമം പാലിക്കണം.
-ഷോപ്സ് ആൻറ് എസ്റ്റാബ്ലിഷ്മെൻറ് ആക്ടിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് നിലവിലെ സ്ഥിതി തുടരാം
-ചരക്ക്വാഹന നീക്കത്തിന് നിയന്ത്രണമില്ല, പെർമിറ്റ് വേണ്ട
-വ്യവസായം, കൃഷി ഇളവ് തുടരും
-നിശ്ചിത അകലത്തിൽ പ്രഭാതസവാരി
-ദേശീയ സമ്പാദ്യപദ്ധതി ഏജൻറ്മാർക്ക് ഒരു ദിവസം പണമടയ്ക്കാൻ അവസരം
-മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് രണ്ട് ദിവസം തുറക്കാം
-വ്യവസായ/വാണിജ്യ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് അടയ്ക്കുന്നതിന് 6 മാസം സാവകാശം നൽകാനും ലേറ്റ് പെയ്മെൻറ് സർചാർജ് 18 ൽനിന്ന് 12 ശതമാനമായി കുറയ്ക്കാനുമുള്ള തീരുമാനം സ്വകാര്യ ആശുപത്രികൾക്കും ബാധകമാക്കാൻ വൈദ്യുതി െറഗുലേറ്ററി കമീഷനോട് ശിപാർശ ചെയ്തു.
-അവശ്യ സർവിസുകളല്ലാത്ത സർക്കാർ ഓഫിസുകൾ നിലവിലെ രീതിയിൽ മേയ് 15 വരെ പ്രവർത്തിക്കാം. ഗ്രൂപ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണം
-പരീക്ഷ, ടാബുലേഷൻ കാര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് കൂടിയാലോചിച്ച് തീരുമാനിക്കും.
അനുവദിക്കാത്തവ
-പൊതുഗതാഗതം (കേന്ദ്ര ഉത്തരവിൽ ഗ്രീൻസോണുകളിൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ ബസ് അനുവദിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഒരു സോണിലും ബസ് ഗതാഗതം ഇല്ല)
-മദ്യശാല
-സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ, ഹോട്സ്പോട്ടിൽ ഇതും ഇല്ല
-ഇരുചക്രവാഹനങ്ങളിൽ ഒരാൾ. അത്യാവശ്യങ്ങൾക്ക് യാത്രകൾക്ക് ഹോട്സ്പോട്ട് ഒഴികെയുള്ളിടത്ത് ഇളവ്. വനിതകളെ ഒാഫിസുകളിൽ കൊണ്ടുപോകാനും ഇളവ്
-ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ തിയറ്ററുകൾ, മാളുകൾ,
-ആരാധനാലയങ്ങൾ തുറക്കില്ല
-പാർക്ക്, ജിംനേഷ്യം, ബാർബർേഷാപ്പ്, ബ്യൂട്ടിപാർലർ തുറക്കില്ല
-വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവക്ക് 20ലധികം പേർ പാടില്ല
-വിദ്യാഭ്യാസസ്ഥാപനങ്ങൾ. പരീക്ഷ നടത്തിപ്പിന് നിബന്ധന പാലിച്ച് തുറക്കാം
- 65 ന് മുകളിലുള്ളവരും പത്ത് വയസ്സിന് താഴെയുള്ളവരും വീടുകളിൽ കഴിയണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
