കണ്ടെയിൻമെൻറ് സോണിലേക്ക് പ്രവേശനത്തിന് കർശന നിയന്ത്രണം; രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെ കർഫ്യൂ
text_fieldsതിരുവനന്തപുരം: ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരൊഴികെ ആർക്കും കണ്ടെയിൻമെൻറ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാൻ അനുവാദമുണ്ടാകില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കണ്ടെയിൻമെൻറ് മേഖലകൾ ദിനംപ്രതി മാറുന്നതിനാൽ ദിവസവും രാവിലെ തന്നെ ആവശ്യമായ സ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല െപാലീസ് മേധാവികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പ്രധാന നിർദേശങ്ങൾ
•രാത്രി ഒമ്പതുമുതൽ രാവിലെ അഞ്ചുവരെ കർഫ്യൂ നടപ്പാക്കും
•അത്യാവശ്യമുള്ള കാര്യങ്ങൾക്ക് പൊലീസ് സ്റ്റേഷനിൽനിന്ന് പാസ് വാങ്ങി മാത്രമേ ഈ സമയത്ത് യാത്ര അനുവദിക്കൂ
•രാവിലെ അഞ്ചിനും രാത്രി ഒമ്പതിനുമിടയിൽ സ്വകാര്യ വാഹനങ്ങളിൽ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല
•കാറുകളിൽ മുൻ സീറ്റിൽ ൈഡ്രവറുൾപ്പെടെ രണ്ടുപേർക്ക് യാത്ര ചെയ്യാം. പിൻസീറ്റിലും രണ്ടുപേർക്ക് യാത്ര ചെയ്യാം
•ൈഡ്രവർ ഉൾപ്പെടെ മൂന്നുപേർക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാം
•ബിസിനസ് ആവശ്യങ്ങൾക്കായി ഏത് മാർഗത്തിലൂടെയും കേരളത്തിലേക്ക് വരുന്നവർ ഏഴു ദിവസത്തിനകം മടങ്ങുകയാണെങ്കിൽ ക്വാറൻറീൻ ആവശ്യമില്ല. എന്നാൽ, സാമൂഹിക അകലം ഉൾപ്പെടെ സുരക്ഷ നിർദേശങ്ങൾ അനുസരിച്ചുവേണം ഇവർ കേരളത്തിൽ കഴിയേണ്ടത്
•വിവിധതരം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവർ ക്വാറൻറീനിൽ പോകേണ്ടതില്ല
•പാലക്കാട്, വയനാട്, കാസർകോട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അയൽ സംസ്ഥാനങ്ങളിൽനിന്ന് ദിവസേന വന്ന് ജോലി ചെയ്ത് മടങ്ങുന്നവർക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽനിന്ന് പാസ് അനുവദിക്കും. 15 ദിവസത്തിനുശേഷം പാസ് വീണ്ടും പുതുക്കാം
•65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും വീടുകളിൽ തന്നെ കഴിയുന്നെന്ന് പൊലീസ് വളൻറിയർമാരുടെ സഹായത്തോടെ ജനമൈത്രി പൊലീസ് ഉറപ്പാക്കും
•മെഡിക്കൽ ആവശ്യങ്ങൾക്ക് മാത്രമേ ഇക്കൂട്ടർക്ക് പുറത്തുപോകാൻ അനുവാദമുള്ളൂ. ഗുരുതര രോഗങ്ങളുള്ള മറ്റുള്ളവരും വീടുകളിൽ തന്നെ കഴിയണം.
•ഏത് മാർഗത്തിലൂടെയും കേരളത്തിൽ പ്രവേശിക്കുന്നവർ ഇ-ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കൃത്യമായ മെഡിക്കൽ സഹായം ഉറപ്പാക്കാൻ ഇതുവഴി സാധിക്കും.
•ആരാധനാലയങ്ങളിൽ പരമാവധി നാലു ജീവനക്കാർക്ക് കൂടി പ്രവേശനം അനുവദിച്ചു. ആരാധനാലയങ്ങൾ വൃത്തിയാക്കാനും പൂജകൾക്കുമായി പുരോഹിതർ ഉൾപ്പെടെ അഞ്ചുപേർക്ക് നേരത്തേ പ്രവേശനം അനുവദിച്ചതിന് പുറമെയാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.