ലോക്ഡൗണിൽ റോഡ് നിർമിച്ച് അച്ഛനും മകനും
text_fieldsതിരുവമ്പാടി: ലോക്ഡൗൺ കാലം പൊതുജനങ്ങൾക്ക് പ്രയോജനകരമായ റോഡ് നിർമിച്ച് മാതൃകയായിരിക്കയാണ് ഒരച്ഛനും മകനും. കൂടരഞ്ഞിയിലെ കുരുമ്പേൽ അഗസ്റ്റിനും മകൻ ജോസഫുമാണ് ലോക്ഡൗൺ ജനനന്മക്കായി പ്രയോജനപ്പെടുത്തിയത്.
കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിലാണ് 200 മീറ്റർ നീളത്തിൽ ചെങ്കുത്തായ കയറ്റം ഉൾപ്പെടുന്ന ഇടവഴി റോഡാക്കി മാറ്റിയത്. 15 വർഷം മുമ്പ് നാട്ടുകാർ സ്ഥലം വിട്ടുനൽകിയെങ്കിലും ഗ്രാമപഞ്ചായത്ത് റോഡ് യാഥാർഥ്യമാക്കിയിരുന്നില്ല.
38 ദിവസമെടുത്താണ് എട്ടു മീറ്റർ വീതിയുള്ള റോഡ് പ്രവൃത്തി നടത്തിയത്. റോഡ് നിർമാണത്തിന് ഗ്രാമപഞ്ചായത്ത് അംഗം സമ്മതമറിയിച്ചതോടെ നീണ്ട അഞ്ചാഴ്ചക്കാലം റോഡ് പ്രവൃത്തിയിൽ വ്യാപൃത രാവുകയായിരുന്നു ഇവർ.
കൂടരഞ്ഞി അങ്ങാടിയിൽനിന്ന് ഒന്നര കി.മീ. ദൂരമുണ്ടായിരുന്ന പ്രദേശത്തേക്ക് റോഡ് യാഥാർഥ്യമായതോടെ ദൂരം മുക്കാൽ കി.മീറ്ററായി കുറഞ്ഞു. ഗ്രാമപഞ്ചായത്തിെൻറ അടുത്ത പദ്ധതിയിൽതന്നെ റോഡ് ടാറിങ് പൂർത്തീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. കർഷകനായ അഗസ്റ്റിെൻറ മകൻ ജോസഫ് സ്വകാര്യ നിർമാണ കമ്പനിയിൽ സൂപ്പർവൈസറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
