Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്ഡൗൺ നിയന്ത്രണം:...

ലോക്ഡൗൺ നിയന്ത്രണം: മാറ്റത്തിന്​ സാധ്യതയെന്ന്​ സർക്കാർ

text_fields
bookmark_border
ലോക്ഡൗൺ നിയന്ത്രണം: മാറ്റത്തിന്​ സാധ്യതയെന്ന്​ സർക്കാർ
cancel

കൊ​ച്ചി: കോ​വി​ഡ്​ പ​രി​ശോ​ധ​ന സ്ഥി​രീ​ക​ര​ണ നി​ര​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി ലോ​ക്ഡൗ​ൺ നി​ശ്ച​യി​ക്കു​ന്ന​തി​ല​ട​ക്കം നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്​​ച​യോ​ടെ മാ​റ്റം വ​രാ​നി​ട​യു​ണ്ടെ​ന്ന്​ സ​ർ​ക്കാ​ർ ​ൈഹ​കോ​ട​തി​യി​ൽ. സം​സ്ഥാ​ന​ത്തെ അ​ശാ​സ്ത്രീ​യ ലോ​ക്ഡൗ​ൺ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ​ക്ക് കോ​വി​ഡ് അ​തി​ജീ​വ​ന പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

രോ​ഗ സ്ഥി​രീ​ക​ര​ണ നി​ര​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി ലോ​ക്ഡൗ​ൺ നി​ശ്ച​യി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന് ഐ.​എം.​എ അ​ഭി​പ്രാ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ് ഹ​ര​ജി​യി​ലെ മു​ഖ്യ ആ​വ​ശ്യം. വെ​ള്ളി​യാ​ഴ്​​ച ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന​താ​വും ന​ല്ല​തെ​ന്ന സ​ർ​ക്കാ​ർ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച ജ​സ്​​റ്റി​സ് പി.​ബി. സു​രേ​ഷ് കു​മാ​ർ, വി​ഷ​യം പൊ​തു​താ​ൽ​പ​ര്യ​മു​ള്ള​താ​യ​തി​നാ​ൽ ഡി​വി​ഷ​ൻ ബെ​ഞ്ച് പ​രി​ഗ​ണി​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും വാ​ക്കാ​ൽ പ​റ​ഞ്ഞു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ൾ പ​ല സിം​ഗി​ൾ ബെ​ഞ്ചു​ക​ളി​ൽ വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ബു​ധ​നാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​യാ​ൽ അ​തി​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ തു​ട​ർ​ന്ന്​ ഹ​ര​ജി മാ​റ്റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Govt​Covid 19Lockdown
News Summary - Lockdown control: Kerala Government says change is possible
Next Story