Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടച്ചുപൂട്ടൽ: സംസ്ഥാന...

അടച്ചുപൂട്ടൽ: സംസ്ഥാന വരുമാനത്തിൽ​  ഒറ്റ മാസം 3000 കോടിയുടെ ഇടിവ്

text_fields
bookmark_border
2000-rupees
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന്​ കേ​ര​ളം ലോ​ക്ഡൗ​ണി​ലേ​ക്കും ട്രി​പ്​​ൾ ലോ​ക്​​ഡൗ​ണി​ലേ​ക്കും ക​ട​ന്ന​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ വ​രു​മാ​ന​ത്തി​ൽ വ​ൻ തി​രി​ച്ച​ടി. സം​സ്ഥാ​ന​ത്തി​​െൻറ നി​കു​തി, നി​കു​തി​യേ​ത​ര വ​രു​മാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യ്​ അ​പേ​ക്ഷി​ച്ച് 3000 കോ​ടി​യോ​ളം രൂ​പ​യു​ടെ ഇ​ടി​വാ​ണ്​ ഉ​ണ്ടാ​യ​ത്. ജൂ​ണി​െ​ല ക​ണ​ക്ക്​ പൂ​ർ​ത്തി​യാ​യി​വ​രു​ക​യാ​ണ്. ​

മാ​ർ​ച്ചി​ൽ ദേ​ശ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ൺ മേ​യ്​ പ​കു​തി​യോ​ടെ ഇ​ള​വി​ലേ​ക്ക്​ ക​ട​ന്ന​പ്പോ​ൾ, നി​ശ്ച​ല​മാ​യ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്ക്​ ജീ​വ​ൻ വ​രു​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​റി​​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ. അ​ത്​ പാ​േ​ട തെ​റ്റി​ച്ച്​ വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള തി​രി​ച്ചു​വ​ര​വി​നൊ​പ്പം വൈ​റ​സ്​ ബാ​ധ വ​ർ​ധി​ച്ചു. സ​മ്പ​ർ​ക്ക​വ്യാ​പ​നം സ​മൂ​ഹ​വ്യാ​പ​ന​ത്തി​​​െൻറ വ​ക്കി​ലെ​ത്തി​യ​പ്പോ​ൾ ന​ഗ​ര, പ​ട്ട​ണ, ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ ലോ​ക്ഡൗ​ണി​നും ട്രി​പ്ൾ ലോ​ക്ഡൗ​ണി​നും കീ​ഴി​ലാ​ക്കി. സം​സ്ഥാ​ന​ത്തെ ച​ല​നാ​ത്മ​ക വി​പ​ണി​ക​ളി​ലൊ​ന്നാ​യ തി​രു​വ​ന​ന്ത​പു​രം ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച ട്രി​പ്ൾ ലോ​ക്ഡൗ​ണി​ലാ​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തെ പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളും നി​ശ്ച​ല​മാ​ണ്. സ​മാ​ന​സ്ഥി​തി​യാ​ണ്​ കോ​ഴി​ക്കോ​ടും തൃ​ശൂ​രും കോ​ട്ട​യ​ത്തും. 

നി​കു​തി വ​രു​മാ​ന​ത്തി​ലാ​ണ്​ സ​ർ​ക്കാ​റി​ന്​ വ​ലി​യ തി​രി​ച്ച​ടി. 2020 മാ​ർ​ച്ച്, ഏ​പ്രി​ൽ, മേ​യ്​ മാ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തി​​െൻറ നി​കു​തി വ​രു​മാ​നം 5206 കോ​ടി രൂ​പ മാ​ത്ര​മാ​ണ്.2019 മാ​ർ​ച്ച്​​ മു​ത​ൽ മേ​യ്​ വ​രെ​യു​ള്ള മൂ​ന്ന്​ മാ​സ​ക്കാ​ല​യ​ള​വി​ൽ ​13,361 കോ​ടി രൂ​പ ആ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ്​ ഇൗ ​ഇ​ടി​വ്. ഇ​ടി​വ്​ ധ​ന​വ​കു​പ്പി​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്ര​യ​ധി​കം ഇ​ടി​വ്​ വ​കു​പ്പും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ജൂ​ണി​ൽ വീ​ണ്ടും ലോ​ക്ഡൗ​ൺ ആ​യ​തോ​ടെ ഇ​നി​യും തി​രി​ച്ച​ടി​യു​ണ്ടാ​വു​മെ​ന്നാ​ണ്​ ആ​ശ​ങ്ക. നി​കു​തി​യേ​ത​ര വ​രു​മാ​നം ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ 413 കോ​ടി രൂ​പ ആ​യി​രു​ന്ന​ത്​ 2020 മേ​യി​ൽ തു​ച്ഛ​മാ​യ 90 കോ​ടി രൂ​പ മാ​ത്രം. 2019 ഏ​പ്രി​ലി​ൽ 360 കോ​ടി​യാ​യി​രു​ന്ന​ത്​ ഇൗ ​വ​ർ​ഷം ഏ​പ്രി​ലി​ൽ 222 കോ​ടി​യാ​യി. 2019 മാ​ർ​ച്ചി​ൽ 1248 കോ​ടി രൂ​പ​യാ​യി​രു​ന്നു നി​കു​തി​യേ​ത​ര വ​രു​മാ​നം ഇൗ ​വ​ർ​ഷം അ​തേ​മാ​സം 360 കോ​ടി രൂ​പ​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19lockdown
News Summary - Lockdown and state loss-Kerala news
Next Story