Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പ്രതിസന്ധിയിൽ വലഞ്ഞ്​ ...

​പ്രതിസന്ധിയിൽ വലഞ്ഞ്​ പ്രവാസികൾ

text_fields
bookmark_border
​പ്രതിസന്ധിയിൽ വലഞ്ഞ്​ പ്രവാസികൾ
cancel

അമ്പലത്തറ: കോവിഡ്​ മഹാമാരി പ്രവാസികളുടെ മേൽ സൃഷ്​ടിച്ചത്​ കടുത്ത ദുരിതങ്ങൾ. കോവിഡ്​ പ്രതിസന്ധിമൂലം വിദേശങ്ങളിൽ ജോലി നഷ്​ടമായവരും യാത്രാ വിലക്കുള്ളതിനാൽ ​നാട്ടിൽനിന്ന്​ മടങ്ങിപ്പോകാൻ കഴിയാത്തവര​​​ുമേറെ. പ്രവാസികള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇ​െല്ലന്ന് സ്വയം വിലയിരുത്തുന്നവരാണ്​ ​െപാതുസമൂഹത്തിലേറെയും. പലപ്പോഴും പ്രവാസികളുടെ ദുരിതകഥകൾ ആരുമധികം അറിയാതെ പോകുകയതാണ്​.

നിരവധി പ്രവാസി മലയാളികൾക്കാണ്​ കോവിഡ്​കാലത്ത്​ ജോലി നഷ്​ട​െപ്പട്ടത്​. ഭവന വായ്​പയടക്കം മുടങ്ങി ജപ്​തി ഭീഷണിയിലാവർ ഏറെ. വീടുപണി പാതിവഴിയിൽ മുടങ്ങിയവരും കുറവല്ല. നിർമിച്ച വീടുകള്‍ വില്‍ക്കാൻ നിർബന്ധിതരാവരുമുണ്ട്​. നാട്ടില്‍ അവധിക്കുവന്ന് തിരികെപ്പോകാന്‍ കഴിയാതെ ജോലി നഷ്​ടപ്പെട്ടവരുടെ എണ്ണവും വർധിക്കുന്നു. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേർപ്പെടുത്തിയതാണ്​ വലിയൊരു വിഭാഗം പേർക്ക്​ തിരിച്ചടിയായത്​. വിസ കാലാവധി കഴിഞ്ഞവര്‍, കുട്ടികളും കുടുംബവും ഗൾഫ്​ നാടുകളിലുള്ളവര്‍ എന്നിവർക്കും മടങ്ങിപ്പോക്ക്​ സാധ്യമാകാത്തത്​ വലിയ പ്രതിസന്ധിയാകുന്നു.

മണലാരണ്യത്തിലെ അധ്വാനത്തില​ൂടെ എത്തുന്ന പണം നാടി​െൻറ സമ്പദ്​​വ്യവസ്ഥയുടെ അടിത്തറയായി നില്‍ക്കുമ്പോഴും പ്രവാസിക്ക് കോവിഡ് കാലത്ത് ദുരിതം മാത്രമാണ്​.തൊഴില്‍ നഷ്​ടപ്പെട്ട് നാട്ടില്‍ മടങ്ങിയെത്തിയവര്‍ പുതിയ ജീവിതമാര്‍ഗങ്ങള്‍ക്കായി ബാങ്കുകളില്‍നിന്ന്​ വായ്​പകളെടുത്തിരുന്നു. ഇപ്പോള്‍ ഇതുപോലും മടക്കിയടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഏറെപ്പേരും. പ്രവാസികളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി രൂപവത്​കരിച്ച നോര്‍ക്കയും കോവിഡ് കാലത്ത് നോക്കുകുത്തിയായി മാറുന്നെന്നാണ്​ പരാതി.

പ്രവാസികളായ മലയാളികള്‍ക്കുവേണ്ടി ബജറ്റുകളിൽ ​പ്രഖ്യാപിക്കുന്ന പദ്ധതികളും പൂർണതോതിൽ നടപ്പാകാത്ത സാഹചര്യമാണ്​. വിദേശത്തുനിന്ന്​ മടങ്ങിയെത്തിയവരിലധികവും ദാരിദ്രരേഖയക്ക് താഴെയാ​െണന്ന​ പഠനങ്ങളും പുറത്തുവരുന്നു. കേന്ദ്ര വിദേശകാര്യ വകുപ്പിനുവേണ്ടി തലസ്ഥാനത്തെ രാജീവ് ഗാന്ധി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെ​ൻറ്​ സ്​റ്റഡീസിലെ സാമ്പത്തിക വിദഗ്ധര്‍ നടത്തിയ സര്‍വേയില്‍ വിദേശത്തുനിന്ന്​ മടങ്ങിയത്തെിയ 51 ശതമാനം പേര്‍ക്കും സ്വന്തമായി കിടപ്പാടമില്ലാത്തവരാ​െണന്ന്​ കണ്ടെത്തിയിരുന്നു.

പ്രത്യകേ പാക്കേജ് വേണം

ചാന്നങ്കര കബീര്‍ (വൈസ് പ്രസിഡ​ൻറ്​, ഷാര്‍ജ കെ.എം.സി.സി സ്​റ്റേറ്റ് കമ്മിറ്റി)

പ്രവാസി മലയാളികള്‍ നേരിട്ട പ്രതിസന്ധി നമ്മുടെ നാടി​െൻറ സാമ്പത്തിക സ്ഥിതിയെയും ബാധിച്ചു. കോവിഡ് കാലത്ത് പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് സര്‍ക്കാര്‍ തയാറാക്കണം. നോര്‍ക്ക അടക്കം സംവിധാനങ്ങള്‍ കാര്യക്ഷമമാകണം. കോവിഡ് കാലം പ്രവാസികളുടെ ന​െട്ടല്ലാണ് യഥാർഥത്തില്‍ ഒടിച്ചിരിക്കുന്നത്. ലക്ഷക്കണക്കിനുപേരാണ്​ ജോലി നഷ്​ടപ്പെട്ട് കോവിഡ് കാലത്ത് നാട്ടില്‍ ദുരിതമനുഭവിക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല പ്രവാസികളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍കൂടി ഏറ്റെടുക്കേണ്ടത് കെ.എം.സി.സി അടക്കമുള്ള സംഘടനകളുടെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.

വിസ ഇളവുകളില്ല

എസ്.എ. ഷാജികുമാര്‍, ബാലരാമപുരം

കോവിഡി​െൻറ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് നാടുകളില്‍ അനുവദിച്ചിരുന്ന കാലാവധി കഴിഞ്ഞ വിസ ഇളവുകള്‍ ഇപ്പോള്‍ അനുവദിക്കുന്നില്ല. വിദേശത്തെ തൊഴിലിടത്തിലേക്ക്​ തിരിച്ചുപോകാന്‍ പറ്റാത്ത പ്രവാസികളുടെ ദുരിതം ആരും കാണുന്നുമില്ല. യു.എ.ഇ പോലെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് പ്രവാസികള്‍ മറ്റുവഴികള്‍ തേടുന്നു. അല്‍മേനിയ, ഉസ്ബെകിസ്​താന്‍, താഷ്ക​ൻറ്​ തുടങ്ങിയ രാജ്യങ്ങള്‍വഴി ചാർ​േട്ടഡ്​ വിമാനങ്ങളിൽ പോയി 14 ദിവസം ഈ രാജ്യങ്ങളില്‍ കഴിഞ്ഞശേഷം യു.എ.ഇയിലേക്ക് എത്തുന്നതിന്​ ഒന്നരലക്ഷത്തോളം രൂപയാണ് ഏജന്‍സികള്‍ ഈടാക്കുന്നത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് കനത്ത സാമ്പത്തിക ഭാരമാണ്. ഇവക്കെല്ലാം പരിഹാരം കാണാന്‍ സര്‍ക്കാറുകള്‍ തയാറാകണം.

സര്‍ക്കാർ ഇടപെടൽ വേണം

ഷാബു ബഷീർ നെടുമങ്ങാട്

മഹാമാരിക്കാലത്ത് സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രത്യേത പാക്കേജ് ഒരുക്കാന്‍പോലും ആരും തയാറാകാത്ത അവസ്ഥയാണ്. വിദേശത്ത് പോകുന്നവര്‍ക്ക് അതിനുള്ള സംവിധാനങ്ങളും നാട്ടില്‍ നില്‍ക്കുന്നവര്‍ക്ക് ജീവിതം കരുപ്പിടിപ്പിക്കാന്‍ അവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാനും സംസ്ഥാന^കേന്ദ്ര സര്‍ക്കാറുകള​ുടെ ഭാഗത്തുനിന്ന്​ നടപടി​വേണം. പ്രത്യേക പാക്കേജ് തന്നെയാണ്​ പോംവഴി. ഒപ്പം ഇപ്പോഴുള്ള സഹായങ്ങളും മറ്റും സുതാര്യമായരീതിയില്‍ കിട്ടാനുള്ള നടപടികളും സ്വീകരിക്കണം.

പ്രഖ്യാപനങ്ങൾ പാഴ്​വാക്കായി

അക്ബര്‍ഷാ വിഴിഞ്ഞം

കോവിഡ് മഹാമാരിയില്‍ പ്രവാസികളുടെ ജീവിതം വഴിമുട്ടി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ മടങ്ങിയെത്തില്‍പോലും നാട്ടില്‍ ഇനിയുള്ള ജീവിതം പ്രയാസത്തിലാണ്​. കോവിഡ് കാലത്ത് നാട്ടില്‍പെട്ടുപോയത് കാരണം പ്രവാസികളോടുള്ള സമൂഹത്തിലെ പലരു​ടെയും യഥാർഥ സമീപനം തിരിച്ചറിയാന്‍ കഴിഞ്ഞു. പ്രവാസികള്‍ക്കായി സര്‍ക്കാറുകള്‍ പ്രഖ്യാപിക്കുന്നതെല്ലാം പാഴ്വാക്കുകളാണ്. വിദേശ​േ​ത്തക്ക്​ പോകാനാകാതെ നാട്ടില്‍പെട്ടുപോയവര്‍ക്ക് തിരിച്ചുപോകാൻ അടിയന്തര സൗകര്യമൊരുക്കണം. പ്രവാസികള്‍ക്കായി പ്ര​േത്യക പാക്കേജ് തയാറാക്കണം.

വിമാന നിരക്ക്​ ഉയർത്തരുത്​

ഹസന്‍ റസാഖ് ബീമാപള്ളി

വിദേശത്തേക്ക് മടങ്ങിപ്പോകാന്‍ കഴിയാതെ ദുരിതത്തിലായ പ്രവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് മുന്നിട്ടിറങ്ങണം. നാടി​െൻറ സമ്പദ്​വ്യവസ്ഥ താങ്ങിനിര്‍ത്തിയവരെ മഹാമാരിക്കാലത്ത് താങ്ങിനിര്‍ത്താന്‍ സര്‍ക്കാര്‍ ഉണ്ടാകണം. ഇത്​ പ്രവാസികള്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കും. മടങ്ങിപ്പോകാന്‍ അവസരമൊരുങ്ങുമ്പോള്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ കമ്പനികൾ പരമാവധി ഉയര്‍ത്തും. വിമാന ടിക്കറ്റ്​ നിരക്ക്​ ഉയർത്താതിരിക്കാനുള്ള ഇടപെടലെങ്കിലും സർക്കാർതലത്തിൽ ഉണ്ടാകണം.


Show Full Article
TAGS:Expatriates pravasi 
News Summary - lockdown and covid Expatriates in crisis
Next Story