ലോക്ഡൗണ്‍ 4.0: സംസ്ഥാന നിലപാട് ഇന്ന്
text_fieldsതിരുവനന്തപുരം: ദേശീയ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാറിെൻറ നിലപാട് ഇന്ന് പ്രഖ്യാപിക്കും. ഞായറാഴ്ച രാത്രി കേന്ദ്ര കാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചുചേർത്തിരുന്നു.
പുതിയ മാർഗ നിർദേശമനുസരിച്ച് കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായുള്ള റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകൾ നിർണയിക്കുന്നതിൽ ഇനിമുതൽ സംസ്ഥാന സർക്കാറുകൾക്ക് തീരുമാനമെടുക്കാം. അന്തർ ജില്ല യാത്രകൾക്കും അന്തർ സംസ്ഥാന യാത്രകൾക്കുമുള്ള അനുമതികൾ സംസ്ഥാനങ്ങളുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് പ്രതിരോധ മാനദണ്ഡം പാലിച്ച് ഓട്ടോ-ടാക്സി സർവിസ് അനുവദിക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
