Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക് ഡൗൺ വിലക്ക്...

ലോക് ഡൗൺ വിലക്ക് ലംഘിച്ച് പള്ളിയിലെത്തിയവരുൾ​പ്പെടെ 11 പേർക്കെതിരെ കേസ്​

text_fields
bookmark_border
chavakkad-masjid.jpg
cancel

ചാവക്കാട്: ലോക് ഡൗൺ ചട്ടം ലംഘിച്ച് പള്ളിയിൽ നമസ്കരിക്കാനെത്തിയ അഞ്ച്​ പേരുൾപ്പെടെ 11 പേർക്കെതിരെ കേസെടുത്തു. തിരുവത്ര സൈഫുള്ള റോഡിലെ നമസ്ക്കാര പള്ളിയിൽ വെള്ളിയാഴ്ച്ച മഗ് രിബ് നമസ്ക്കാരത്തിനെത്തിയ പരിസരവാസികളായ സിദ്ദ ി (60), ഫൈസൽ (35), മുഹമ്മദ് (56), കോയ (60), സിദ്ദീഖ് ഹാജി (67) എന്നീ അഞ്ച് പേർക്കും പള്ളി ഭാരവാഹികൾക്കുമെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷം നിർമാണം പൂർത്തിയാക്കി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്ത പള്ളിയാണിത്. വൈകീട്ട് സൈഫുള്ള റോഡിൽ നിൽക്കുകയായിരുന്ന രണ്ട് കുട്ടികൾ അതുവഴി പോയ പൊലീസിനെ കണ്ട് ഓടിക്കയറിയത് പള്ളിയിലേക്കായിരുന്നു. ഇവരെ പിന്തുടർന്നപ്പോഴാണ് അഞ്ച് പേരേയും കണ്ടത്. നിയമം ലംഘിച്ച് കൂട്ടം കൂടിയ ഇവർക്കെതിരെ കേസെടുത്ത് നോട്ടീസ് നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chavakkadkerala newsmalayalam newslock downlock down violation
News Summary - lock down violation case against 11 persons in chavakkad -kerala news
Next Story