Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോക്ഡൗൺ; ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച പ്രാർഥനക്ക് കൂടുതൽ ഇളവില്ലെന്ന് സർക്കാർ
text_fieldsbookmark_border
തിരുവനന്തപുരം: ക്രിസ്ത്യൻ പള്ളികളിൽ ഞായറാഴ്ച പ്രാർഥനക്ക് കൂടുതൽ ഇളവ് നൽകാനാവില്ലെന്ന് സംസ്ഥാന സർക്കാർ. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ടി.പി.ആർ കുറയാത്തതാണ് കാരണം. കൂടുതൽ ഇളവ് വേണമെന്ന് ക്രൈസ്തവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
ആരാധനാലായങ്ങളിൽ 15 പേർ എന്ന നിലവിലുള്ള അനുമതി ഉപയോഗിച്ച് പ്രാർഥന നടത്താം. വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ കൂടുതൽ ഇളവ് നൽകാനാകില്ലെന്ന നിലപാടാണ് സർക്കാറിനുള്ളത്. ചൊവ്വാഴ്ച അവലോകന യോഗം നടത്തി തീരുമാനങ്ങൾ പുനരാലോചിക്കാമെന്നാണ് സർക്കാറിന്‍റെ നിലപാട്. കൂടുതൽ ഇളവുകളെ പറ്റി ഇപ്പോൾ ആലോചിക്കണ്ടെന്നാണ് ഒൗദ്യോഗിക തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

