വീട്ടുനിരീക്ഷണം ലംഘിച്ചാൽ ക്വാറൈൻറൻ കേന്ദ്രത്തിലേക്ക് മാറ്റും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ല പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങുന്നത് കണ്ടെത്താൻ പൊലീസ് മിന്നൽ പരിശോധന നടത്തും. ബൈക്ക് പട്രോൾ, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നന് കണ്ടെത്തിയാൽ അവരെ സർക്കാറിെൻറ ക്വാറൈൻറൻ കേന്ദ്രങ്ങളിലേക്ക് മാറ്റാനും നിയമനടപടി സ്വീകരിക്കാനും നിർദേശിച്ചു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർദേശങ്ങൾ ലംഘിക്കുന്നതായി വാർഡ് തല സമിതികൾ, ബൈക്ക് പട്രോൾ, ജനമൈത്രി പൊലീസ് എന്നിവരുടെ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ തീരുമാനം. നിരീക്ഷണത്തിൽ കഴിയുന്നവരോട് അടുത്തിടപഴകിയശേഷം വീട്ടുകാർ മറ്റുവീടുകൾ സന്ദർശിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷ, കാറുകൾ എന്നിവയിൽ അനുവദനീയമായതിൽ കൂടുതൽ പേർ യാത്രചെയ്യുന്നത് നിരുത്സാഹപ്പെടുത്തും. ഇത്തരം പ്രവണതകൾ തടയാൻ വാഹനങ്ങളിൽ മിന്നൽ പരിശോധന നടത്തും. ട്രാഫിക്കിന് കാര്യമായ തടസ്സമുണ്ടാകാത്ത തരത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചിലർ മാസ്‌ക് ഉപയോഗിക്കുകയും ഹെൽമെറ്റ് ധരിക്കാതിരിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഹെൽമെറ്റ് ഉപയോഗിക്കുന്നവർ മാസ്‌ക് ധരിക്കാത്തതായും കണ്ടുവരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
