ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾ; ലോക്ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി
text_fieldsതിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയാൻ ഏര്‍പ്പെടുത്തിയ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് പുറത്തിറങ്ങി. കേന്ദ്രനിര്‍ദ്ദേശം പുറത്ത് വന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവുകളിൽ വ്യക്തത വരുന്നത്. ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് ഇളവുകൾക്ക് പ്രാധാന്യം നൽകുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശം.
ഗ്രീൻ സോണുകളിൽ പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാമെന്ന് ഉത്തരവിൽ പറയുന്നു. ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും. പൊതുഗതാഗതം ഒരു സോണിലും അനുവദിക്കില്ല.
സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേര്‍ മാത്രമെ ഉണ്ടാകാവു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പരീക്ഷാ നടത്തിപ്പിന് വേണ്ടിമാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയില്ല.
ഗ്രീൻ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമെ പ്രവര്‍ത്തിക്കു. അതും അമ്പത് ശതമാനം ആളുകൾ മാത്രമെ ജോലിക്കെത്താവു എന്നാണ് നിബന്ധന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.