Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ലോക്​ഡൗൺ നീട്ടിയത്​...

​ലോക്​ഡൗൺ നീട്ടിയത്​ സ്വാഗതാർഹം; ഇളവുകൾ ഇന്നറിയാം -കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
kadakampally surendran-kerala online news
cancel

തിരുവനന്തപുരം: ലോക്​ഡൗൺ നീട്ടിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രധാനമന്ത്രി വിളിച്ചു ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനം ആവശ്യപ്പെട്ടത്​ ലോക്​ഡൗൺ നീട്ടണമെന്നായിരുന്നു. ഘട്ടംഘട്ടമായി ലോക്​ഡൗൺ പിൻവലിക്കുകയെന്നതാണ്​ സംസ്ഥാനം മുന്നോട്ടുവെച്ച നിലപാട്​.

ലോക്​ഡൗൺ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്​ കേന്ദ്ര നിർദേശങ്ങൾ അനുസരിച്ചുള്ള തീരുമാനം കൈക്കൊള്ളും. കേന്ദ്രം അനുവദിച്ച ഇളവുകളും അതോടൊപ്പം സംസ്ഥാനം കേന്ദ്ര നിർദേശത്തിനനുസൃതമായി നൽകുന്ന ചില ഇളവുകളുമെല്ലാം എങ്ങനെ നടപ്പാ​ക്കണമെന്നു സംബന്ധിച്ച്​ ഇന്ന്​ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

മദ്യ വിൽപനശാലകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്തിൻെറ മുൻഗണനാ വിഷയമല്ല. അത്​ ഉയർന്ന തലത്തിൽ വിശദമായ ചർച്ചകൾക്ക്​ ശേഷമെടുക്കേണ്ട തീരുമാനമാണ്​. ഇക്കാര്യം എക്​സൈസ്​ വകുപ്പും സർക്കാറും ആലോചിച്ച്​ തീരുമാനമെടുക്കും. 

ലോകത്തെ മിക്ക രാജ്യങ്ങളും ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ പരിഗണിച്ചുകൊണ്ടുള്ള വലിയ പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ഈ സാഹചര്യത്തിലും ഇന്ത്യ അങ്ങനെയൊരു പാക്കേജ്​ പ്രഖ്യാപിച്ചു കാണുന്നില്ല. കേന്ദ്രം അത്തരമൊരു പാക്കേജ്​ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണുള്ളതെന്നും മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskadakampalli surendranmalayalam newslock downlock down extension
News Summary - lock down extention welcomed kadakampalli surendran -kerala news
Next Story