തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കുന്ന ബില്ലുകൾ പാസായി
text_fieldsതിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജനപ്രാതിനിധ്യം 2011ലെ സെന്‍സസ് പ്രകാരം പു നക്രമീകരിക്കാനുള്ള ബില്ലുകള്‍ നിയമസഭ പാസാക്കി. 2020ലെ കേരള പഞ്ചായത്ത് രാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവുമാണ് ഭേദഗതി ചെയ്തത്. 31നെതിരെ 73 വോട്ടുകൾക്കാണ് ബില്ലു കൾ പാസായത്. നിയമം കേന്ദ്ര നിയമത്തിന് എതിരല്ലെന്നും വാർഡുകളുടെ എണ്ണം വർധിക്കുന്നത ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
തദ്ദേശ സ്ഥാപന ങ്ങളിലെ അംഗസംഖ്യ ഒന്നുവീതം വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് നിയമപരമായ നടപടികള്‍ പാലിച്ചുകൊണ്ടുതന്നെയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നതു പോലെ ഇക്കാര്യത്തില്‍ സര്‍ക്കാറിന് ദുരുദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു. വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ മാത്രമാണ് മാറ്റം വരിക.
തീരുമാനം സര്‍ക്കാറിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതുമല്ല. പുതിയ വാര്‍ഡുകള്‍ നിലവില്‍ വരുമ്പോള്‍ വീട്ടുനമ്പര്‍ മാറില്ലെന്നും സെന്‍സസ് നടപടികള്‍ക്ക് പ്രശ്നമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ വേണ്ടി സർക്കാർ ഓർഡിനൻസ് ഇറക്കിയെങ്കിലും ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് ബിൽ കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.
അതേസമയം, പാർലമെൻറ് ഇലക്ഷന് വോട്ട് ചെയ്തവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് നേരിട്ട് ഹാജരാകുന്നതിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് കമീഷെൻറ ശ്രദ്ധയിൽപ്പെടുത്താമെന്നും മന്ത്രി അറിയിച്ചു. ഒരു പഞ്ചായത്തില്‍ ഒരു വാര്‍ഡ് വീതം കൂടുമെന്നാണ് ബില്ലില്‍ പറയുന്നത്. ഇതനുസരിച്ച് 13 വാര്‍ഡുകളുള്ള പഞ്ചായത്തുകളില്‍ 14 ആകും. എന്നാല്‍, 23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ 24ല്‍ കൂടാനും പാടില്ല.
നിലവിലെ നിയമപ്രകാരം ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അംഗസംഖ്യ 13ല്‍ കുറയാനോ 23ല്‍ കൂടാനോ പാടില്ല. ജില്ല പഞ്ചായത്തില്‍ കുറഞ്ഞത് 16ഉം കൂടിയത് 32മാണ്. മുനിസിപ്പാലിറ്റിയില്‍ ഇത് യഥാക്രമം 25-52, കോര്‍പറേഷനില്‍ 55-100 എന്നിങ്ങനെയാണ്. നിയമഭേദഗതി വരുന്നതോടെ ഇവയില്‍ കുറഞ്ഞത് ഒന്നുവീതം വര്‍ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
