Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപ്പീൽ പ്രളയം

അപ്പീൽ പ്രളയം

text_fields
bookmark_border
local self government
cancel

കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബ്യൂണലിൽ സമർപ്പിക്കുന്ന ഹരജികളിൽ തീരുമാനമാകാൻ വർഷങ്ങളെടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ ട്രൈബ്യൂണലുകൾ ആരംഭിക്കാൻ സർക്കാർ ആലോചന. 2004ലാണ്​ തദ്ദേശ സ്ഥാപനങ്ങൾക്കായി ട്രൈബ്യൂണൽ നിലവിൽ വന്നത്​. 2015 വരെ ട്രൈബ്യൂണലിൽ ഫയൽ ചെയ്ത ഹരജികളിൽ തീരുമാനമായെങ്കിലും 2016 മുതൽ ഈ വർഷം ജനുവരി വരെ 2829 ഹരജികൾ തീർപ്പാകാതെ കിടക്കുന്നതായാണ്​ കണക്ക്​.

ഓരോ വർഷവും സമർപ്പിക്കപ്പെടുന്ന അപ്പീൽ, റിവിഷൻ പെറ്റീഷൻ, റഫറൻസ്​ എന്നിവയുടെ എണ്ണവും വർധിക്കുകയാണ്​. ഹരജിക്കാർക്ക്​​ അഭിഭാഷകരെ ഒഴിവാക്കി കേസ്​ നടത്താമെന്ന്​ നിർദേശമുണ്ടെങ്കിലും ട്രൈബ്യൂണലിൽ അത്​ സാധിക്കുന്നില്ലെന്ന്​ ഹരജിക്കാർതന്നെ പരാതിപ്പെടുന്നു. ചെറിയ കാര്യങ്ങൾക്കുപോലും അഭിഭാഷകരെ നിയോഗിച്ച്​ വളരെ നാളുകൾ കേസ്​ നടത്തേണ്ട സാഹചര്യമാണെന്നും അവർ പറയുന്നു.

മതിയായ സൗകര്യങ്ങളും ജീവനക്കാരുടെ ദൗർലഭ്യവും കേസുകളുടെ ആധിക്യവുമാണ്​ ഹരജികൾ തീർപ്പാകുന്നതിനുള്ള കാലതാമസത്തിന്​ കാരണമായി ചൂണ്ടിക്കാട്ടുന്നത്​. ട്രൈബ്യൂണലിന്‍റെ വിധി വരാനുള്ള കാലതാമസം കാരണം നിയമസങ്കീർണതകളില്ലാത്ത വിഷയങ്ങളിലെ അപ്പീലുകളും മറ്റും പരിഗണിക്കുന്ന ചുമതല തദ്ദേശവകുപ്പ്​ ജില്ല ജോയന്‍റ്​ ഡയറക്ടർമാർക്ക്​ നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്​. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അത്​ പരിഗണിക്കുന്നില്ലെന്നാണ്​ സർക്കാർ വൃത്തങ്ങൾ നൽകുന്ന മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Self Government DepartmentKerala News
News Summary - local self government department
Next Story