Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തദ്ദേശ പൊതുസർവിസ്; പോരായ്‌മ തിരുത്താനായില്ലെങ്കിൽ വേണ്ടെന്ന് വെക്കും: മുഖ്യമന്ത്രി

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: മു​ൻ​സ​ർ​ക്കാ​ർ ആ​ലോ​ച​ന​യി​ല്ലാ​തെ ന​ട​പ്പാ​ക്കി​യ ത​ദ്ദേ​ശ പൊ​തു​സ​ർ​വി​സ് സ​ർ​ക്കാ​ർ പു​ന:​പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും പോ​രാ​യ്‌​മ തി​രു​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പ​ദ്ധ​തി വേ​ണ്ടെ​ന്ന് വെ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. കേ​ര​ള ലോ​ക്ക​ൽ സെ​ൽ​ഫ് ഗ​വ. എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക പൂ​ർ​ണ​മാ​യി ന​ൽ​കു​മെ​ന്ന വാ​ക്ക് സ​ർ​ക്കാ​ർ പാ​ലി​ക്കും. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ, ലീ​വ് സ​റ​ണ്ട​ർ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സ​ർ​ക്കാ​റി​ന്റെ സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. ജീ​വ​ന​ക്കാ​രു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ കേ​ര​ള​ത്തെ രാ​ജ്യ​ത്തെ മു​ൻ​നി​ര സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​ക​യാ​ണ് സ​ർ​ക്കാ​റി​ന്റെ ല​ക്ഷ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് നെ​റ്റോ ബേ​ബി അ​രീ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ധീ​ർ​ഷാ പാ​ലോ​ട് എം.​എ​ൽ.​എ, ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ചെ​മ്പ​ഴ​ന്തി അ​നി​ൽ, കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്റ് ഗോ​പു നെ​യ്യാ​ർ, ജോ​ൺ കെ.​സ്റ്റീ​ഫ​ൻ, ബി​നു വ​ർ​ഗീ​സ്, ആ​ർ. രാ​ജേ​ഷ്, ജ​യ​ച​ന്ദ്ര​ൻ ചു​ങ്ക​ത്ത്, ജ​യ​രാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Local Self-Government Common Service: Will Be Dropped if Flaws Cannot Be Corrected, Says Chief Minister
Next Story