Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതദ്ദേശസ്ഥാപനങ്ങളുടെ...

തദ്ദേശസ്ഥാപനങ്ങളുടെ പ്രതിസന്ധി: പ്രതിപക്ഷം ഇറങ്ങിപ്പോയി

text_fields
bookmark_border
തദ്ദേശസ്ഥാപനങ്ങളുടെ പ്രതിസന്ധി: പ്രതിപക്ഷം ഇറങ്ങിപ്പോയി
cancel

തി​രു​വ​ന​ന്ത​പു​രം: പ്ലാ​ൻ​ഫ​ണ്ട്​ വെ​ട്ടി​ക്കു​റ​ച്ച​തു​ൾ​പ്പെ​ടെ കാ​ര​ണ​ങ്ങ​ളാ​ൽ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്​​ധി ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ച്ച്​ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന്​ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ജി.​ആ​ർ അ​നി​ൽ കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തി​ന്​ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ന്‍റെ വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന്​ സ്പീ​ക്ക​ർ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ബ​ജ​റ്റ്​ ച​ർ​ച്ച​യി​ൽ എ​ല്ലാം പ​റ​ഞ്ഞു​ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ്​ ബ​ജ​റ്റു​മാ​യി ബ​ന്​​ധ​പ്പെ​ട്ട വി​ഷ​യം അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി പ​രി​ഗ​ണി​ച്ച്​ എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും പ്ലാ​ൻ ​ഫ​ണ്ട്​ വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. എ​സ്.​സി/​എ​സ്.​ടി, ഫി​ഷ​റീ​സ്​ വ​കു​പ്പു​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഫ​ണ്ട്​ വെ​ട്ടി​ക്കു​റ​ക്കാ​തി​രു​ന്ന​ത്. മു​ൻ സ​ർ​ക്കാ​റി​ന്‍റെ പ്ര​വൃ​ത്തി​ക​ളു​ടെ ഫ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള 1533 കോ​ടി രൂ​പ​യാ​ണ്​ വെ​ട്ടി​ക്കു​റ​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത്​ കൊ​ടു​ക്കേ​ണ്ട മൂ​ന്നാം ഗ​ഡു​വാ​യ 2150 കോ​ടി ന​ൽ​കാ​തെ പോ​യ​വ​രാ​ണ്​ ഇ​പ്പോ​ൾ 1533 കോ​ടി കു​റ​ച്ചെ​ന്ന കു​റ്റം​പ​റ​യു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ കൊ​ടു​ത്ത​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ഇ​പ്പോ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. എ​ൽ.​ഡി.​എ​ഫ്​ ഭ​ര​ണം തു​ട​രു​ക​യും അ​ന്ന്​ അ​നു​വ​ദി​ച്ച 10,189 കോ​ടി​യു​ടെ പ്ലാ​ൻ ന​ട​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ൽ 57 ശ​ത​മാ​നം തു​ക കു​റ​​ക്കേ​ണ്ടി​വ​ന്നേ​നെ. അ​താ​യ​ത്​ 5750 കോ​ടി ഒ​ഴി​വാ​ക്കി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​ർ​ക്കാ​ർ പൊ​തു​സ​മൂ​ഹ​ത്തോ​ട്​ കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യെ​കു​റി​ച്ച്​ പ​റ​ഞ്ഞി​ട്ടാ​ണ്​ 1533 കോ​ടി വെ​ട്ടി​ക്കു​റ​ച്ച​ത്. ഇ​ങ്ങോ​ട്ട്​ വി​ര​ൽ ചൂ​ണ്ടു​മ്പോ​ൾ ബാ​ക്കി നാ​ല്​ വി​ര​ലു​ക​ളും നി​ങ്ങ​ളു​ടെ നെ​ഞ്ചി​ലേ​ക്കാ​ണ്​ തു​ള​ച്ചു​ക​യ​റു​ന്ന​തെ​ന്ന്​ മ​റ​ ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ​ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ധ​ന​കാ​ര്യ ക​മീ​ഷ​ൻ ഗ്രാ​ന്‍റ്​ അ​നു​വ​ദി​ക്കു​ന്ന​ത്​ ഗ്രാ​മ, ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്. കേ​ര​ള​ത്തി​ലെ 85 ശ​ത​മാ​നം പ്ര​ദേ​ശ​വും ന​ഗ​ര മേ​ഖ​ല​യാ​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ മ​തി​യാ​യ ഫ​ണ്ട്​ ല​ഭി​ക്കു​ന്നി​ല്ല. അ​ത്​ അ​സ​ന്തു​ലി​ത​മാ​ണ്. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ 405 കോ​ടി​യും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക്​ 2145 കോ​ടി​യു​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ആ ​അ​സ​ന്തു​ലി​താ​വ​സ്ഥ പ​രി​ഹ​രി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ഫ​ണ്ട്​ ന​ൽ​കി​യ​തെ​ന്നും വി.​ഡി സ​തീ​ശ​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി ​ബോ​ധ​പൂ​ർ​വം തെ​റ്റി​ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ വാ​ക്കൗ​ട്ട്​ പ്ര​സം​ഗം ന​ട​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ്​ പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള മൂ​ന്നാം​ഗ​ഡു മാ​ർ​ച്ചി​ലാ​ണ്​ ന​ൽ​കാ​നി​രു​ന്ന​ത്. അ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ചു. പ​ണം ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​മ​തി ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 6000 കോ​ടി​യു​ടെ നീ​ക്കി​യി​രി​പ്പു​ണ്ടാ​യി​രു​ന്നു. അ​തി​ൽ നി​ന്ന് സ്​​പി​ൽ ഓ​വ​റാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ​ണം ന​ൽ​കാ​മാ​യി​രു​ന്നു. സ​ർ​ക്കാ​ർ നീ​ക്കി​വെ​ക്കു​ന്ന ഫ​ണ്ട്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സാ​​ങ്കേ​തി​ക​ത​യു​ടെ പേ​രി​ൽ ന​ഷ്ട​പ്പെ​ട​രു​തെ​ന്ന്​ 2022 ഏ​പ്രി​ൽ 19ലെ ​സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ലാ​ൻ​ഫ​ണ്ട്​ വെ​ട്ടി​ക്കു​റ​ച്ച​ത്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ വ​ലി​യ മ​ര​വി​പ്പാ​ണ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ലു​ള്ള​തെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ വ​ലി​യ പ്ര​തി​സ​ന്​​ധി​യി​ലാ​ണെ​ന്നും സ്​​പി​ൽ​ഓ​വ​ർ കു​ടി​ശ്ശി​ക തീ​ർ​ക്കാ​ൻ വ​ല​യു​ക​യാ​ണെ​ന്നും പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച ജി.​ആ​ർ അ​നി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ന്തം നി​ല​ക്ക്​ ഫ​ണ്ട്​ ക​ണ്ടെ​ത്താ​നാ​ണ്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblyfinancial crisislocal self-government bodies
News Summary - Local Self-Government Bodies' Crisis: Opposition stages a walkout
Next Story