എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
text_fieldsരാമിഷ്, റാഷിദ്
സുൽത്താൻ ബത്തേരി: ഓപറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ. താമരശ്ശേരി കൈയേലിക്കുന്നിന്മേൽ വീട്ടിൽ രാമിഷ്(24), കൊടുവള്ളി താഴെകളത്തിങ്കൽ വീട്ടിൽ റാഷിദ് (40) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും സുൽത്താൻ ബത്തേരി പൊലീസും അറസ്റ്റുചെയ്തത്. 6.480 ഗ്രാം എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.
കഴിഞ്ഞ വർഷം ജൂണിൽ, വിൽപ്പനയ്ക്കായി 76.44 ഗ്രാം എം.ഡി.എം.എ കർണാടകയിൽനിന്ന് കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. മുത്തങ്ങ പൊലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ വലയിലായത്. വില്പനക്കും ഉപയോഗത്തിനുമായി ലോറിയിൽ എം.ഡി.എം.എ കടത്താനുള്ള ശ്രമമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

