Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി യുവാവ് പിടിയിൽ
cancel
Listen to this Article

പള്ളിക്കൽ: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. ബൈജുവും പാർട്ടിയും മാനന്തവാടി എക്‌സൈസ് റേഞ്ച് പാർട്ടിയും എള്ളുമന്ദം കൊണിയൻ മുക്ക് ഭാഗത്ത് നടത്തിയ പരിശോധനയിൽ 856 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. കെ.എൽ 10 എ.എഫ് 1849 മാരുതി എ-സ്റ്റാർ കാറിൽ കടത്തിക്കൊണ്ടുവന്ന പുതുശ്ശേരി ടി.എസ്. വിശാഖ് (26) ആണ് അറസ്റ്റിലായത്.

പ്രിവന്റിവ് ഓഫിസർമാരായ ഇ. അരുൺപ്രസാദ്, എ. ദിപു, സിവിൽ എക്സൈസ് ഓഫിസർമാരായ ഒ. ഷാഫി, പി. വിജേഷ്കുമാർ, കെ. സജിലാഷ്, സ്റ്റാലിൻ വർഗീസ്, വനിത സിവിൽ എക്സൈസ് ഓഫിസർ എം.കെ. വീണ, ഡ്രൈവർ പി. ഷിംജിത്ത് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വിൽപന, ഉപയോഗം സംബന്ധിച്ച വിവരങ്ങൾ 04935 240012, 9400069667, 9400069670 ഫോൺ നമ്പറുകളിൽ അറിയിക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested with ganja
Next Story