Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightചാ​യ​ക്ക​ട​യി​ൽ...

ചാ​യ​ക്ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
ചാ​യ​ക്ക​ട​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി   പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

പ്ര​തി ആ​ൽ​ബി​ൻ

പു​ൽ​പ​ള്ളി: ചാ​യ​ക്ക​ട​യി​ൽ രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി പ​ണം ക​വ​ർ​ന്ന യു​വാ​വ് പി​ടി​യി​ൽ. അ​മ്പ​ല​വ​യ​ൽ, ന​രി​ക്കു​ണ്ട് ക​രി​ങ്ക​ണ്ണി​യി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​നെയാ​ണ് (29)​ പു​ൽ​പ​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ പു​ൽ​പ​ള്ളി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മൂ​ന്നോ​ളം ല​ഹ​രി കേ​സു​ക​ളി​ലും അ​മ്പ​ല​വ​യ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലും പ്ര​തി​യാ​ണ്.

പു​ൽ​പ്പ​ള്ളി ടൗ​ണി​ലു​ള്ള ചാ​യ​ക്ക​ട​യി​ലാ​ണ് ഏ​പ്രി​ൽ 27ന് ​രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ടെ ഷ​ട്ട​ർ തു​റ​ന്ന് മേ​ശ വ​ലി​പ്പ് പൊ​ളി​ച്ച് മേ​ശ വ​ലി​പ്പി​ലും മേ​ശ​യു​ടെ അ​റ​യി​ലും സൂ​ക്ഷി​ച്ച 6080 രൂ​പ​യാ​ണ് മോ​ഷ്ടി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

പു​ൽ​പ​ള്ളി സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജി​തി​ൻ​കു​മാ​ർ, കി​ഷോ​ർ സ​ണ്ണി, അ​നീ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ നി​ഷാ​ദ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​നീ​ഷ്, ജോ​ജി മാ​ർ​ട്ടി​ൻ എ​ന്നി​വ​രാ​ണ് പൊ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneyTea Shoparrested
News Summary - Youth arrested for breaking into tea shop and stealing money
Next Story