പത്താം ക്ലാസുകാരിക്ക് താലിചാർത്തിയ സംഭവം: യുവാവ് അറസ്റ്റിൽ
text_fieldsഗൂഡല്ലൂർ: വിദ്യാർഥിനിക്ക് താലിചാർത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് പിടികൂടി. കുന്നൂരിലെ ശട്ടൻ ഭാഗത്തെ ക്രിസ്റ്റഫറിനെയാണ് (23) കൊലകൊമ്പൈ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുവർഷം മുമ്പ് നടന്ന താലിചാർത്തൽ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പുറത്തറിയുന്നത്. തുടർന്ന് നാട്ടുകാരും ചൈൽഡ് ലൈനും കുന്നൂർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. വിഡിയോയിലെ യൂനിഫോം തിരിച്ചറിഞ്ഞ പൊലീസ് സ്കൂളിൽ പോയി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
10ാം ക്ലാസുകാരിയായ വിദ്യാർഥിനിക്ക് ഒരുവർഷം മുമ്പാണ് താലി ചാർത്തിയതെന്നും പൊലീസിന് അറിവ് ലഭിച്ചു. സംഭവത്തിനുശേഷം വിദ്യാർഥിനിയുടെ കുടുംബത്തിൽ പ്രശ്നം ഉണ്ടാവുകയും അവർ കുന്നൂരിൽനിന്ന് വീട് മാറിപ്പോവുകയും ചെയ്തിരുന്നു. ക്ഷേത്രത്തിൽ താലിചാർത്തിയ സംഭവം യുവാവിെൻറ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

