Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവതി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചു
text_fieldsbookmark_border
മാനന്തവാടി: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ശുചിമുറിയില്‍ പ്രസവിച്ചു. കുഞ്ഞോം കല്ലറ ആദിവാസി കോളനിയിലെ 20കാരിയാണ് ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ജില്ല ആശുപത്രിയുടെ സാറ്റ്ലൈറ്റ് കേന്ദ്രമായ മാനന്തവാടി സെൻറ് ജോസഫ്‌സ് മിഷന്‍ ആശുപത്രിയിലാണ് കഴിഞ്ഞദിവസം സംഭവം നടന്നത്.
പ്രസവമുറിയില്‍ പ്രവേശിപ്പിക്കുന്നതിനുമുമ്പ് കോവിഡ് പരിശോധന ഫലത്തിനായി കാത്തിരിക്കുന്നതിനിടെ യുവതി ശുചിമുറിയിലേക്ക് പോയപ്പോള്‍ അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ഓടിയെത്തിയ നഴ്സ് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പ്രസവമുറിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

