Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightപയറ്റിത്തെളിയാൻ രാജി

പയറ്റിത്തെളിയാൻ രാജി

text_fields
bookmark_border
പയറ്റിത്തെളിയാൻ രാജി
cancel

പു​ൽ​പ​ള്ളി: സം​സ്​​ഥാ​ന-​ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ങ്ങ​ളി​ലെ ജേ​താ​വ് തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലും ഭാ​ഗ്യം പ​രീ​ക്ഷി​ക്കു​ന്നു. പു​ൽ​പ​ള്ളി വാ​ള​മാ​ങ്ങ​മൂ​ല കോ​ള​നി​യി​ലെ സി.​കെ. രാ​ജി​യാ​ണ് പു​ൽ​പ​ള്ളി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സ്ഥാ​നാ​ർ​ഥി​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

22 വ​യ​സ്സു​കാ​രി​യാ​യ രാ​ജി പു​ൽ​പ​ള്ളി പ​ഴ​ശ്ശി​രാ​ജ കോ​ള​ജി​ൽ​നി​ന്നാ​ണ് ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കി​യ​ത്. നാ​ലു ത​വ​ണ സം​സ്​​ഥാ​ന​ത​ല ക​ള​രി​പ്പ​യ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ ജേ​താ​വാ​യി​രു​ന്നു. പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന രാ​ജി ഉ​റ​ച്ച വി​ജ​യ​പ്ര​തീ​ക്ഷ​യി​ലു​മാ​ണ്.

വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​ണ് ഊ​ന്ന​ൽ. താ​ൻ ക​ഴി​യു​ന്ന കോ​ള​നി​യി​ൽ ഒ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ന്നി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും നാ​ടിെൻറ വി​ക​സ​ന​ത്തി​നു​മാ​യി, വി​ജ​യി​ച്ചു​വ​ന്നാ​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. യു.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി സു​മ ബി​നേ​ഷി​നോ​ടും എ​ൽ.​ഡി.​എ​ഫ് സ്​​ഥാ​നാ​ർ​ഥി മോ​ഹി​നി സ​ന്തോ​ഷി​നോ​ടു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020KalaripayattuState Champion
Next Story