വന്യമൃഗ ശല്യം: കിസാൻ സഭ ഡി.എഫ്.ഒ ഓഫിസ് മാർച്ച്
text_fieldsസുൽത്താൻ ബത്തേരി: ജില്ലയിൽ വർധിക്കുക്കുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ സുൽത്താൻ ബത്തേരി വൈൽഡ് ലൈഫ് വാർഡൻ ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ലയിൽ വ്യാപകമായ തോതിൽ വന്യമൃഗ ശല്യത്തിന് ഇരയാവുകയാണ് കർഷകർ. വകേരി അടക്കമുള്ള ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ വിഹരിക്കുമ്പോൾ ഒരു വിഭാഗം വനം ഉദ്യോഗസ്ഥർ നോക്കുകുത്തിയായി നിൽക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കിസാൻ സഭ ജില്ല പ്രസിഡന്റ് പി.എം. ജോയി പറഞ്ഞു.
പെരുകുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കുക, പതിറ്റാണ്ടുകളായി കർഷകർ ഉന്നയിക്കുന്ന കാടും നാടും വേർതിരിക്കുക എന്ന ആവശ്യം അംഗീകരിക്കുക, വന്യമൃഗ ശല്യത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുക, വെടിവെച്ച് കൊല്ലുന്ന പന്നികളെ ഭക്ഷ്യവസ്തുവായി ഉപയോഗിക്കാൻ അനുവാദം നൽകുക തുടങ്ങിയ കാര്യങ്ങൾ മാർച്ചിൽ ഉന്നയിച്ചു. ടി.സി. ഗോപാലൻ അധ്യക്ഷത വഹിച്ചു. സി.എം. സുധീഷ്, ടി.ജെ. ചാക്കോച്ചൻ, എ.എം. ജോയ്, സജി വർഗീസ്, കെ.പി. അസൈനാർ, എൻ. ഫാരിസ്, എം.എം. ജോർജ്, കെ.എം. ബാബു, പി.കെ. രാജപ്പൻ, വി.എൻ. ബിജു, പ്രഫ. താരാ ഫിലിപ്പ്, പി.ജി. സോമനാഥൻ, എ.എ. സുധാകരൻ, കെ.ജി. തങ്കപ്പൻ, ലതിക ജി. നായർ എന്നിവർ സംസാരിച്ചു.
മാനന്തവാടി: കിസാൻസഭ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തി. സി.പി.ഐ ജില്ല അസി. സെക്രട്ടറി ഇ.ജെ. ബാബു ഉദ്ഘാടനം ചെയ്തു. കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. വി.കെ. ശശിധരൻ, ആലി തിരുവാൾ, കെ.പി. വിജയൻ, ശശി പയ്യാനിക്കൽ, ശോഭ രാജൻ, നിഖിൽ പത്മനാഭൻ, കെ. സജീവൻ, പി. നാണു എന്നിവർ സംസാരിച്ചു.
കല്പറ്റ: കിസാന്‍ സഭ കല്പറ്റ ഡി.എഫ്.ഒ ഓഫിസ് മാര്‍ച്ച് ജില്ല സെക്രട്ടറി ഡോ. അമ്പി ചിറയില്‍ ഉദ്ഘാടനം ചെയ്തു. ജി. മുരളീധരന് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല ജനറല്‍ സെക്രട്ടറി സി.എസ്. സ്റ്റാലിന്, വി. യൂസഫ്, എം.വി. ബാബു, അഷറഫ് തയ്യില്‍, എ. കൃഷ്ണകുമാര്‍, ദിനേശ് മാസ്റ്റര്‍, എം. സൗമ്യ എന്നിവര്‍ സംസാരിച്ചു. ജോസഫ് മാത്യു സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

