നായ്ക്കട്ടിയിലെ കാട്ടാനകളെ തുരത്തും
text_fieldsനായ്ക്കട്ടിയിൽ കാട്ടാനകളെ തുരത്താൻ എത്തിയ കുങ്കിയാനകളും വനം വകുപ്പ് ജീവനക്കാരും
സുൽത്താൻ ബത്തേരി: ഏതാനും ദിവസങ്ങളായി നൂൽപ്പുഴ പഞ്ചായത്തിലെ നായ്ക്കട്ടി മേഖലയിൽ നാശംവരുത്തുന്ന കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താനുള്ള നടപടി ഊർജിതമാക്കി വനം വകുപ്പ്. ഇതിനായി വനം വകുപ്പ് തിങ്കളാഴ്ച രാവിലെ പ്രത്യേക സംഘത്തെ നായ്ക്കട്ടിയിൽ എത്തിച്ചു. മുത്തങ്ങ ആന ക്യാമ്പിലെ കുങ്കിയാനകളായ പ്രമുഖ, ഉണ്ണികൃഷ്ണൻ എന്നിവയും പരിശീലനം ലഭിച്ച പാപ്പന്മാരും മറ്റ് വനം വകുപ്പ് ജീവനക്കാരും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.
നായ്ക്കെട്ടി, മൂലവയൽ, വെളുതൊണ്ടി ഭാഗങ്ങളിലാണ് കഴിഞ്ഞ ഒരാഴ്ചയായി സോളാർ ഫെൻസിങ് തകർത്ത് ജനവാസ മേഖലയിലേക്കും കൃഷിയിടങ്ങളിലേയ്ക്കും കാട്ടാനകൾ ഇറങ്ങിയത്.
വലിയ തോതിൽ ഈ ഭാഗത്ത് കാട്ടാനകൾ കൃഷിനാശം വരുത്തിയിരുന്നു. കർഷകർ സമരത്തിനുള്ള ഒരുക്കം നടത്തിയയോടെയാണ് വനം വകുപ്പ് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്താൻ നടപടി എടുത്തത്. അസി. വൈൽഡ്ലൈഫ് വാർഡൻ ടി.ടി. നസ്ന, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വനം വകുപ്പ് സംഘം നായ്ക്കട്ടിയിൽ തമ്പടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

