കാട്ടാന വാഹനങ്ങളും കാർഷിക വിളകളും നശിപ്പിച്ചു
text_fieldsവൈത്തിരി: പഞ്ചായത്തിലെ ചുണ്ടേൽ ചേലോട് എസ്റ്റേറ്റിൽ കാട്ടാന വിളയാട്ടം. സ്കൂട്ടറും നാലുചക്ര ഓട്ടോയും തകർത്തു. ഒരു വീട്ടുകാർ ആനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ചേലോട് എസ്റ്റേറ്റിൽ താമസിക്കുന്ന ജോണിയുടെ വീട്ടുമുറ്റത്തു നിർത്തിയിട്ട വാഹനമാണ് ആന തകർത്തത്. ജോണിയുടെ ഉപജീവനമാർഗമായിരുന്ന വാഹനങ്ങൾക്ക് സാരമായ കേടുപറ്റി.
തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് കാട്ടാനകളെത്തിയത്. ആന ആക്രമിക്കാൻ വരുന്നത് കണ്ടു ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് എസ്റ്റേറ്റിലെ ഷാജിക്കു പരിക്കേറ്റു. കാർഷിക വിളകളും ആന നശിപ്പിച്ചു. ദിവസങ്ങളായി ഇവിടെ തമ്പടിച്ച കൊമ്പനാനയാണ് ആക്രമണം കാണിച്ചത്.
കൽപ്പറ്റ: നഗരസഭയിലെ 21ാം വാർഡായ പെരുന്തട്ടയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. സ്കൂൾ റോഡിലൂടെ പുലി കടന്നുപോകുന്ന ദൃശ്യമാണ് ഞായറാഴ്ച രാത്രി ചിലർ പകർത്തിയത്. അടുത്തിടെയും ഇവിടെ പുലിയെ കണ്ടിരുന്നു. തോട്ടം മേഖലയാണിവിടം. വീണ്ടും പുലിയെ കണ്ടതോടെ പ്രദേശത്ത് ആശങ്കയുണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

