Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാനകൾ വീട് തകർത്തു: റേഞ്ച് ഓഫിസ് ഉപരോധിച്ചു
text_fieldsbookmark_border
ചേരമ്പാടി കുളിവയൽ ആദിവാസി കോളനിയിലെ കാട്ടാന തകർത്ത വീട് പഞ്ചായത്ത് പ്രസിഡൻറ് ലില്ലി ഏലിയാസ് സന്ദർശിക്കുന്നു
ഗൂഡല്ലൂർ: കാട്ടാനക്കൂട്ടം ആദിവാസിയുടെ വീട് തകർത്തു. ആനകളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റേഞ്ച് ഓഫിസ് ഉപരോധിച്ചു. ചേരമ്പാടി കുളിവയൽ കോളനിയിലെ കൃഷ്ണൻകുട്ടിയുടെ വീടാണ് ആനകൾ തകർത്തത്. ഇയാളുടെ ഭാര്യയും ആറു മക്കളും കിടന്നുറങ്ങുേമ്പാഴാണ് ആക്രമണം. പരിസരത്തുള്ളവർ ഒച്ചവെച്ച് ആനകളെ വിരട്ടുകയായിരുന്നു.
ജനപ്രതിനിധികൾ വീട് സന്ദർശിച്ചു. ഉപരോധക്കാരുമായി പഞ്ചായത്ത് പ്രസിഡൻറ് ലില്ലി ഏലിയാസും വനപാലകരും പൊലീസും സമാധാന ചർച്ച നടത്തിയതോടെ ഉപരോധം പിൻവലിച്ചു. ഗൂഡല്ലൂർ എം.എൽ.എ ദ്രാവിഡ മണിയും വീട് സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

