കഞ്ഞിക്കലംവരെ നശിപ്പിച്ച് കാട്ടാനകൾ
text_fieldsശ്രീമധുര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ആർ. സുനിലിന്റെ കുനിയിൽ ഏച്ചംവയലിലെ വീട്ടിൽ കഞ്ഞിക്കലം കാട്ടാന നശിപ്പിച്ച നിലയിൽ
ഗൂഡല്ലൂർ: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി കുനിയിൽ നിവാസികൾ. കാലികൾക്കായി തയാറാക്കിവെച്ച കഞ്ഞിക്കലംവരെ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ശ്രീമധുര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.ആർ. സുനിലിന്റെ കുനിയിൽ ഏച്ചംവയലിലെ വീടിന് സമീപത്തെ ചായിപ്പിലെ കഞ്ഞിക്കലമാണ് നശിപ്പിച്ചത്. വീടിനു സമീപത്തുള്ള തെങ്ങും മറ്റു കാർഷിക വിളകളും നശിപ്പിച്ചു. കാട്ടാനകൾ ഇറങ്ങുന്നത് തടയാനാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് സുനിൽ ഡി.എഫ്.ഒക്ക് നിവേദനം നൽകിയത്. വനപാലകരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

