കാട്ടാന ശല്യം രൂക്ഷം; ആക്ഷൻ കമ്മിറ്റി അനിശ്ചിതകാല സമരത്തിലേക്ക്
text_fieldsഈസ്റ്റ് ചീരാൽ മേഖലയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടം
സുൽത്താൻ ബത്തേരി: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി കർഷകർ. കഴിഞ്ഞ ഒരു മാസക്കാലമായി മുണ്ടക്കൊല്ലി കണ്ടർമല മുതൽ നമ്പ്യാർ കുന്ന് കാപ്പാട് അതിർത്തി വരെയാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ഏക്കർ കണക്കിനു കൃഷിയാണ് കൂട്ടമായെത്തുന്ന കാട്ടാനകൾ നശിപ്പിക്കുന്നത്. കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് നടപടി സ്വീകരിച്ചില്ലെങ്കിൽ പഴുംവനം ഓഫിസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. അഞ്ചു കിലോമീറ്റർ പരിധിയിലായാണ് വ്യാപക കൃഷിനാശം.
രാത്രിയായാൽ ഇവിടത്തെ കർഷകർക്ക് ഉറക്കമില്ലാത്ത അവസ്ഥയാണ്. കവുങ്, തെങ്ങ്,ഏലം, വാഴ ഉൾപ്പെടെയാണ് കാട്ടാന നശിപ്പിച്ചിട്ടുള്ളത്. പുതുശേരി ഷൺമുഖൻ, പുതുശേരി ജയപ്രകാശ്, പുതുശേരി രാജശേഖരൻ, വരിക്കേരി നിജേഷ്, വരിക്കേരി രുക്മണി, വരിക്കേരി കുഞ്ഞിരാമൻ, വരിക്കേരി പാർവതി, വരിക്കേരി സന്തോഷ്, വരിക്കേരി വിശ്വനാഥൻ, മാന്തണ പുരുഷു, മാന്തണ സുമിത്ര, മാന്തണ ചന്ദ്രിക, അയിനിപ്പുര രാഘവൻ, കമ്പക്കൊടി ശങ്കരൻകുട്ടി, അരക്കുഞ്ചി വിശ്വനാഥൻ, നമ്പ്യാർ കുന്ന് ജോസ് സെബാസ്റ്റ്യൻ, ചുണ്ടാല കുന്ന് വാസു, കോഴി പാടത്ത് ശോഭൻ, പാട്ടത്ത് ചന്ദ്രൻ, പാട്ടത്ത് വാസു പാട്ടത്ത് കുട്ടികൃഷ്ണൻ, ചരിച്ചിൽ ശാരദ തുടങ്ങിയ കർഷകരുടെ ഏക്കർ കണക്കിന് കൃഷിയാണ് നശിപ്പിച്ചത്.
യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ പി.എ അഫ്സൽ അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി രക്ഷാധികാരി പി. എം. ജോയ്, ജനറൽ കൺവീനർ എം. പി. രാജൻ, പുതുശ്ശേരി ഷണ്മുഖൻ മാസ്റ്റർ, സി. ഗോപാല കൃഷ്ണൻ മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, ആരായിക്കൽ മുരളീധരൻ, കെ. ഒ. ഷിബു, മണി പൊന്നോത്ത് , ചോലക്കൽ ജമീല, വരിക്കേരി സുശീല, മാഞ്ചേരി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

