കാട്ടാന വീട് തകർത്തു
text_fieldsകാട്ടാനക്കൂട്ടത്തെ നിരീക്ഷിക്കുന്ന താപ്പാനകളുടെ സഞ്ചാരം ഡ്രോൺ കാമറയിൽ നിരീക്ഷിച്ചപ്പോൾ
ഗൂഡല്ലൂർ: ചേരങ്കോട് ടാൻ ടീ മൂന്നാം ഡിവിഷനിലെ ഗണേഷ് മൂർത്തിയുടെ വീട് കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ചേരമ്പാടി ടാൻ ടീ എസ്റ്റേറ്റ്, ഏലിയാസ് കട, കാപ്പിക്കാട് കോരഞ്ചാൽ എന്നിവിടങ്ങളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന ആനകൾ വലിയ നാശമാണ് വരുത്തുന്നത്.
കാട്ടുപോത്തിന്റെ ശല്യവുമുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ രണ്ടുപേരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. മുതുമല തെപ്പക്കാട് ആനക്ക്യാമ്പിലെ രണ്ട് താപ്പാനകളെ കൊണ്ടുവന്ന് കാട്ടാനകളെ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് വിരട്ടുന്നുണ്ടെങ്കിലും ആനക്കൂട്ടം കാട്ടിലേക്ക് കയറാതെ കറങ്ങിത്തിരിഞ്ഞ് ജനവാസ കേന്ദ്രങ്ങളിൽ തന്നെ തമ്പടിക്കുകയാണ്. ഡ്രോൺ കാമറമൂലം എവിടെയാണ് എന്ന് നിരീക്ഷിച്ചാണ് ആനക്കൂട്ടത്തെ വിരട്ടുന്നത്. പകൽ നേരങ്ങളിലും ആനക്കൂട്ടം എത്തുന്നത് തൊഴിലാളികളെയും ഭീതിയിലാക്കിയിരിക്കുകയാണ്.

