Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുത്തൂർവയലിൽ പരിഭ്രാന്തി പരത്തി കാട്ടാന
text_fieldsbookmark_border
പുത്തൂർവയൽ-വിമലഗിരി മാർത്തോമാ നഗർ റോഡിലൂടെ പോകുന്ന ഒറ്റയാൻ
ഗൂഡല്ലൂർ: പുത്തൂർവയൽ വിമലഗിരി മാർത്തോമാ നഗർ റോഡിൽ കാട്ടാന പരിഭ്രാന്തി പരത്തി. കഴിഞ്ഞദിവസം രാവിലെ റോഡിലൂടെ നടന്നുപോയ ആനയെ കണ്ട് ഡ്രൈവർമാർ വാഹനങ്ങൾ നിർത്തിയിട്ടു. വീടുകൾക്ക് മുന്നിലും റോഡിലും കാട്ടാന സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
വന്യമൃഗങ്ങളുടെ സഞ്ചാരം വർധിച്ചതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. ആനകളുടെ അടുത്തുപോകുകയോ, ഫോട്ടോ, വിഡിയോ എടുക്കാൻ ശല്യപ്പെടുത്തുകയോ, ഹോണടിച്ച് ഓടിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് അധികൃതർ പറഞ്ഞു. കാട്ടാനകളുടെ വരവ് നിരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കാൻ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

