ഒറ്റയാൻ ആക്രമണം; തൊഴിലാളികൾക്ക് പരിക്ക്
text_fieldsതേയിലതോട്ടത്തിൽ ഒറ്റയാന്റെ ആക്രമണത്തിനിരയായ തൊഴിലാളികളെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പന്തല്ലൂർ: കുന്നലാടിക്ക് സമീപം ഓർക്കടവ് ഭാഗത്തെ സ്വകാര്യ തേയിലത്തോട്ടത്തിൽ തേയില പറിക്കുകയായിരുന്ന സ്ത്രീകൾക്ക് ഒറ്റയാന്റെ ആക്രമണത്തിൽ പരിക്കേറ്റു. ആദിവാസി തൊഴിലാളിയായ പാർവതിയെയും മാളുവിനെയുണആമഅ ആക്രമിച്ചത്.
ബിദർക്കാട് പന്തപിലാ ഭാഗത്ത് ഇറങ്ങിയ ഒറ്റയാനെ വനപാലകർ ഓടിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ ഓർക്കടവ് ഭാഗത്തെ സ്വകാര്യ തേയിലത്തോട്ടത്തിലേക്ക് കയറിയത്. പിറകെയുണ്ടായിരുന്ന വനപാലകർ ഒച്ചവെച്ച് ആനയെ വിരട്ടിയ ശേഷം ആക്രമണത്തിനിരയായവരെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പാർവതിയുടെ ഇടതുകാലിന് പൊട്ടലും മാളുവിന്റെ കഴുത്തിന് പിറകിൽ പരിക്കുമുണ്ട്. പ്രാഥമിക ശുശ്രൂഷ നൽകി ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റർ സഞ്ജീവിയുടെ നേതൃത്വത്തിൽ വനപാലകരായ ബാലകൃഷ്ണൻ, ഫെലിക്സ്, സുധീർ എന്നിവരാണ് ആനയെ വിരട്ടുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

