പൊഴുതനയിൽ വീണ്ടും കാട്ടുപോത്ത്; ജനം ഭീതിയിൽ
text_fieldsRepresentational Image
പൊഴുതന (വയനാട്): ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്തിന്റെ വിളയാട്ടം. പൊഴുതന പഞ്ചായത്തിലെ ആനോത്ത്, കൊയിലാമൂല ഭാഗങ്ങളിലുമാണ് കാട്ടുപോത്ത് മണിക്കൂറുകളോളം ഭീതി പരത്തിയത്. വൈകീട്ട് എത്തിയ കൂറ്റൻ കാട്ടുപോത്തിനെ നാട്ടുകാരാണ് കണ്ടത്. ജനവാസ മേഖലയിൽ മേയുകയായിരുന്ന കാട്ടുപോത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ വീട്ടുകാർ പകർത്തി വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തൊട്ടടുത്ത വനമേഖലയിലേക്ക് കാട്ടുപോത്തിനെ തുരത്തി. ഏതാനും മാസങ്ങൾക്ക് മുമ്പും ടൗണിലും പരിസരപ്രദേശങ്ങളിലും കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അന്ന് രണ്ടു കാട്ടികൾ ഒരുമിച്ചായിരുന്നു. ഇപ്പോൾ ഒരെണ്ണമാണ് നിലവിലുള്ളത്. സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ പരിധിയിൽപെട്ട സുഗന്ധഗിരി മേഖലയിൽ ഫെൻസിങ്ങ് കാര്യക്ഷമമല്ലാതായതോടെയാണ് വന്യജീവികൾ കൂട്ടത്തോടെ നാടിറങ്ങുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

